HOME
DETAILS

ദയാബായിയുടെ സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍; സമരസമിതി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രിമാരുടെ ഉറപ്പ്

  
backup
October 16 2022 | 11:10 AM

government-intervention-in-daya-bhai-s-hunger-strike-for-endosulfan-victims

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്ന് ദയാബായ്. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു.

ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നാല് വിഷയങ്ങളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചു. കാസര്‍കോഡ് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി മുഖേന ദയാബായ് അറിയിച്ചു. മുന്‍പ് സമാനമായ പല ഉറപ്പുകളും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടത്തിയില്ലെന്ന് അവര്‍ പ്രതികരിച്ചു.

നിലവില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലാണ് ദയാബായി ഉള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago