വിഴിഞ്ഞം സമരത്തില്‍ റോഡ് ഉപരോധവും മുദ്രാവാക്യവും നിരോധിച്ച് കളക്ടറുടെ ഉത്തരവ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജങ്ഷന്, മുല്ലൂര്‍ എന്നിവടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നാളെ നടത്താനിരുന്ന റോഡ് ഉപരോധവും മുദ്രാവാക്യം വിളിയും നിരോധിച്ച് കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ഉത്തരവ്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതാണ് നിരോധനത്തിന് കാരണമായി ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് അതിരൂപതയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ നാളെ നടക്കാനിരുന്ന റോഡ് ഉപരോധ സമരത്തിന്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകള്‍ ആണെന്ന് കുറ്റപ്പെടുത്തുന്നതോടൊപ്പം നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാര്‍ഷ്ട്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."