ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം; ഒമാനിന് ആദ്യ മെഡൽ
ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം; ഒമാനിന് ആദ്യ മെഡൽ
മസ്കത്ത്: ഏഷ്യൻ ഗെയിംസിൽ ഒമാനിന് ആദ്യ മെഡൽ നേട്ടം. പായക്കപ്പലോട്ട മത്സരത്തിലെ ഇ.ആർ വിഭാഗത്തിൽ വെള്ളി മെഡലാണ് രാജ്യത്തിന് സ്വന്തമായത്. മുസാബ് അൽ ഹാദിയും വാലിദ് അൽകിന്ദിയും ചേർന്നാണ് ഈ വെള്ളിത്തിളക്കം സമ്മാനിച്ചത്. ചൈനയിലെ മെഡൽ നേട്ടത്തോടെ ഒളിമ്പിക്സിലേക്ക് ഒരു പടികൂടി എടുത്തിരിക്കുകയാണ് സംഘം. അവസാന മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് മെഡലിലേക്ക് എത്താൻ സഹായകമായത്.
"ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടത്തിയ ശക്തമായ തയാറെടുപ്പിന്റെയും തുടർച്ചയായ പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടം" - ഒമാൻ സെയിലിന്റെ മുഖ്യ പരിശീലകൻ ഹാഷിം ബിൻ ഹമദ് അൽറാഷിദി പറഞ്ഞു.
ഏഷ്യൻ ഗെയിംസ് നേട്ടത്തോടെ ഡിസംബറിൽ തായ്ലൻഡിലെ ചോൻ ബുരിയിൽ നടക്കുന്ന ഏഷ്യൻ യോഗ്യത റെഗറ്റയിലേക്ക് ടീം യോഗ്യത നേടി. ഇവിടെ മികച്ച പ്രകടനം നടത്തിയാൽ 2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."