HOME
DETAILS

ഒന്‍പതു വര്‍ഷത്തിനു ശേഷം അഫ്‌സറിനും ഫരീദയ്ക്കും പൊന്നു മോനെ തിരിച്ചു കിട്ടി

  
backup
August 26 2016 | 01:08 AM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82


ന്യൂഡല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം അഫ്‌സര്‍- ഫരീദ ദമ്പതികള്‍ക്ക് തങ്ങളുടെ പൊന്നു മോനെ തിരിച്ചു കിട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ബാബു ജഗജീവന്‍ റാം ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്നപ്പോഴാണ് മകനെ നഷ്ടമാവുന്നത്. 2007ലായിരുന്നു സംഭവം.
ആശുപത്രിയില്‍ മരുന്നുവാങ്ങുന്നതിനിടെ ഒന്നരവയസുകാരനായ മകനെ ഒരു ബഞ്ചിലിരുത്തിയതായിരുന്നു. മരുന്നുവാങ്ങി തിരിഞ്ഞുനോക്കിയപ്പോള്‍ കുട്ടിയെ കാണാതായി. ആശുപത്രയില്‍ ഒരു സ്ത്രീ അടുത്തിരുന്ന് കുട്ടിയെ കളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവരെയും കാണാതായി. കുട്ടിയെ കാണാതായതുമുതല്‍ അന്വേഷണത്തിലായിരുന്നു ഈ മാതാപിതാക്കള്‍.
നാലു മാസം മുമ്പ് ഡല്‍ഹി കൃഷ്ണ നഗറിലെ തന്റെ കുടുംബത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ഇവരുടെ അയല്‍വാസിയായ ഒരു സ്ത്രീ ഫോട്ടോ ആല്‍ബത്തില്‍ കണ്ടു പരിചയമുള്ള കുട്ടിയെ അവിടെ ഒരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു. കാണാതായ കുട്ടിയാണെന്ന സംശയത്തില്‍ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് കുട്ടിയെ കൃത്യമായി തിരിച്ചറിയുകയും പൊലിസിന്റെ സഹായത്താല്‍ തിരികെ ലഭിക്കുകയും ചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍ പുരി ശാന്തിമൊഹല്ലയില്‍ താമസിക്കുന്ന ദമ്പതികളില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. പത്തു വയസുകാരനായ കുട്ടി മുഹമ്മദ് സലിം നര്‍ഗീസ് ദമ്പതികളുടെ മകനായാണ് വളര്‍ന്നിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് മക്കളില്ലാത്ത തങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago