പെഗാസസ് വലയത്തില്‍ സുപ്രിംകോടതിയും
മുന്‍ ജഡ്ജി, രജിസ്ട്രി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നമ്പറും പട്ടികയില്‍
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ പരിധിയില്‍ സുപ്രിംകോടതിയും ഉള്‍പ്പെട്ടതായി വെളിപ്പെടുത്തല്‍.
അടുത്തിടെ വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും പട്ടികയിലുള്ളതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സുപ്രിംകോടതി രജിസ്ട്രാറുടെ ഓഫിസിലെ ജീവനക്കാരുടെ നമ്പറുകളും പെഗാസസ് പട്ടികയിലുള്ളതായും ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാണ് അരുണ്‍ മിശ്ര. 2010 സെപ്റ്റംബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെ അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ചാരആപ്പിന്റെ പട്ടികയിലുള്ളത്. എന്നാല്‍, നമ്പര്‍ 2014ല്‍ കമ്പനിയ്ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചതായാണ് അരുണ്‍മിശ്ര പ്രതികരിച്ചത്. അതിനുശേഷം ആരാണ് നമ്പര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. സുപ്രിംകോടതിയിലെ സുപ്രധാന വിഭാഗമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാര്‍മാരായ എന്‍.കെ ഗാന്ധി, ടി.ഐ രാജ്പുത് എന്നിവരുടെ നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ എന്‍.കെ ഗാന്ധി സര്‍വിസില്‍നിന്ന് വിരമിച്ചു. ഇവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തിവരികയാണ്. അതു പൂര്‍ത്തിയായ ശേഷമേ ചോര്‍ത്തല്‍ നടന്നകാര്യം സ്ഥിരീകരിക്കാനാവൂ.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകന്‍ മലയാളി ആല്‍ജോ ജോസഫിന്റെ നമ്പറും പട്ടികയിലുണ്ട്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് ആല്‍ജോ. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ കീഴില്‍ ജോലിചെയ്തിരുന്ന അഡ്വ. എം. തങ്കദുരൈയുടെ നമ്പറും പട്ടികയിലുണ്ട്.
വര്‍ഷങ്ങളോളം രോഹ്തഗിയോടൊപ്പം ജോലിചെയ്തിരുന്ന തന്റെ നമ്പര്‍ നിരവധി സ്ഥാപനങ്ങളില്‍ രോഹ്തഗിയുടെ നമ്പര്‍ എന്ന പേരില്‍ കൊടുത്തിരുന്നുവെന്നും തങ്കദുരൈ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."