ഭാര്യയുടെ മൃതദേഹവും പേറി ഭര്‍ത്താവ് നടന്നത് 10 കിലോമീറ്റര്‍
ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവും മകളും നടന്നത് ആറു മണിക്കൂര്‍. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഒഡിഷയിലെ കാളഹന്ദി ഗ്രാമത്തിലെ ദാനാ മഞ്ചിക്കാണ് ഈ ഗതികേടുണ്ടായത്. ഭവാനി പാറ്റ്‌നയിലെ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതയായാണ് മഞ്ചിയുടെ ഭാര്യ മരിച്ചത്.
മൃതദേഹം ഗ്രാമത്തിലേക്കുകൊണ്ടുപോകാന്‍ ഒരു നിവൃത്തിയുമില്ലെന്ന് ഇയാള്‍ ആശുപത്രി അധികൃതരോട് കെഞ്ചി. പണമില്ലാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു രക്ഷയുമില്ലാതായതോടെ മൃതദേഹം പുതപ്പില്‍പൊതിഞ്ഞ് 12 വയസായ മകള്‍ക്കൊപ്പം ഗ്രാമത്തിലേക്കു നടക്കുകയായിരുന്നു. പത്തു കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടു.
അവര്‍ ജില്ലാ കലക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് ശേഷിക്കുന്ന ദൂരം സഞ്ചരിക്കുന്നതിനായി മഞ്ചിക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കുകയായിരുന്നു. ഒഡിഷയില്‍ 37 സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 40 ആംബുലന്‍സുകള്‍ നല്‍കിയിട്ടുണ്ട്. 25 ലക്ഷം ആളുകള്‍ക്ക് ഒരു ആംബുലന്‍സ് എന്ന കണക്കിലാണിത്. സംസ്ഥാനത്തെ ഏറ്റവും ദരിദ്രമായ ഗ്രാമങ്ങളിലൊന്നാണ് കാളഹന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."