'അറസ്റ്റിന് നീക്കം; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് തടയാനുള്ള ബി.ജെ.പിയുടെ കളി' സി.ബി.ഐ നോട്ടിസില്‍ രൂക്ഷവിമര്‍ശനവുമായി സിസോദിയ
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സി.ബി.ഐ നോട്ടിസില്‍ ബിജെപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എ.എ.പി പ്രചാരണം മുന്നില്‍ കണ്ടാണ് നീക്കം നടത്തുന്നതെന്നും സിസോദിയ ആരോപിച്ചു.
വരുന്ന ദിവസങ്ങളില്‍ താന്‍ ഗുജറാത്തില്‍ പ്രചാരണത്തിന് പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് കയ്യില്‍ നിന്ന് പോവുമെന്ന ഭീതിയിലാണ് ബി.ജെ.പിയെന്നും ട്വീറ്റ് പരമ്പരയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യലിനായി സിസോദിയ സി.ബി.ഐ ആസ്ഥാനത്തെത്തി. തുറന്ന കാറിലാണ് അദ്ദേഹം സി.ബി.ഐ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. പുറപ്പെടും മുമ്പ് മാതാവിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പാര്‍ട്ടി എ.പി സഞ്ജയ് സിങും എം.എല്‍.എമാരുമുള്‍പെടെ നേതാക്കള്‍ അദ്ദേഹത്തിന്റെ വസിതിയിലെത്തിയിരുന്നു. അനുയായികളുടെ വലിയൊരു കൂട്ടവും അദ്ദഹത്തെ അനുഗമിച്ചു.
'അവര്‍ എന്റെ വീട് റെയ്ഡ് ചെയ്തു. എന്നിട്ട് അവര്‍ക്കൊന്നും ലഭിച്ചില്ല. എനിക്കെതിരില്‍ എന്തെങ്കിലും തെളിവ് കണ്ടെത്താന്‍ അവര്‍ എന്റെ ഗ്രാമത്തില്‍ ചെന്നു. ഒന്നും കിട്ടിയില്ല. ഇപ്പോഴിചാ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് തടയാന്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നു- അനുയായികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
हम तानाशाही के सामने कभी नहीं झुकेंगे।षड्यंत्रकारियों के ख़िलाफ़, ये आज़ादी की दूसरी लड़ाई है | LIVE https://t.co/if5yH0NGAH
— Manish Sisodia (@msisodia) October 17, 2022
എന്റെ അറസ്റ്റിലൂടെയോ ജയില്‍ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ കഴിയില്ല. മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.
എനിക്ക് സി.ബി.ഐയെയോ ഇഡിയെയോ ജയില്‍ പോകുന്നതിനെയോ ഭയമില്ല. രാജ്യത്തിനു വേണ്ടി ഭഗവത് സിങ്ങും ജയിലില്‍ കിടന്നിട്ടുണ്ട്- അദ്ദേഹം തുറന്നടിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവും മുമ്പ് രാജ്ഘട്ടും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
CBI Headquarters जाने के पूर्व राजघाट में बापू का आशीर्वाद लिया | LIVE https://t.co/ybvYAc8unQ
— Manish Sisodia (@msisodia) October 17, 2022
സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. കേസിലെ ചോദ്യംചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാനാവശ്യപ്പെട്ടാണ് സിബിഐ സിസോദിയക്ക് നോട്ടീസ് നല്‍കിയത്. അദ്ദേഹത്തിന്റെ വീടും ഓഫിസും ബാങ്ക് ലോക്കറും സി.ബി.ഐ കഴിഞ്ഞ ദിവസങ്ങളിലടക്കം പരിശോധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മലയാളിയായ വിജയ് നായരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ രൂപീകരണത്തില്‍ വിജയ് നായരും പങ്കാളിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."