ഒ.ആർ.എസ് ലായനിയുടെ പിതാവ് അന്തരിച്ചു
കൊൽക്കത്ത • പ്രമുഖ ശിശുരോഗ വിദഗ്ധനും ഒ.ആർ.എസ് ലായനിയുടെ പിതാവെന്ന് അറിയപ്പെടുന്നയാളുമായ ഡോ. ദിലിപ് മഹലനാബിസ് (88) അന്തരിച്ചു.
വാർധക്യസഹജ അസുഖങ്ങളാൽ കൊൽക്കത്തയിലായിരുന്നു അന്ത്യം. വൈദ്യശാസ്ത്രരംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി ഒ.ആർ.എസ് ലായനിയുടെ ഗവേഷണം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
കോളറ പോലുള്ള വയറിളക്ക രോഗങ്ങൾ ബാധിച്ചവരുടെ ശരീരത്തിൽനിന്ന് വലിയ തോതിൽ ജലവും ലവണങ്ങളും നഷ്ടപ്പെടും. അത്തരം ഘട്ടങ്ങളിൽ നിർജലീകരണം തടഞ്ഞ് രോഗിയുടെ മരണം ഒഴിവാക്കാൻ ഒ.ആർ.എസ് ലായനിക്കു കഴിയും. 1971 ലെ ഇന്ത്യ – പാക് യുദ്ധകാലത്ത് പടർന്നുപിടിച്ച കോളറയിൽനിന്ന് ആളുകളെ രക്ഷിക്കാൻ ഒ.ആർ.എസ് ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് കഴിഞ്ഞിരുന്നു.
1966ൽ ആണ് ഒ.ആർ.എസിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. ഡോ. ഡേവിഡ് ആർ. നലിൻ ഡോ. റിച്ചാർഡ് എ. കാഷ് എന്നിവർക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒ.ആർ.എസ് ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."