അമ്മ സണ്‍സ്ക്രീന്‍ തന്നിട്ടുണ്ടെങ്കിലും ഉപയോഗിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി
ബെംഗളൂരു: അമ്മ സോണിയാ ഗാന്ധി സണ്‍സ്ക്രീന്‍ അയച്ചുതന്നിട്ടുണ്ടെങ്കിലും ഉപയോഗിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ വെയിലേല്ക്കുമ്പോള് ചര്‍മസംരക്ഷണത്തിനായി ഏത് സണ്‍സ്ക്രീനാണ് ഉപയോഗിക്കുന്നതെന്ന ഗ്രാമവാസികളുടെ രസകരമായ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ മുഖം സൂര്യതേജസുള്ളതാണെന്ന് ഗ്രാമവാസി പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ സപ്തംബര്‍ 30നാണ് ഭാരത് ജോഡോ യാത്ര കര്ണായകയിലേക്ക് പ്രവേശിച്ചത്. ഈ മാസം 21 വരെ കര്‍ണാടയിലൂടെ സഞ്ചരിക്കും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് പദയാത്ര. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി പദയാത്ര കഴിഞ്ഞയാഴ്ച 1000 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. സപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
അടുത്ത വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലേക്ക് കടക്കും. 3,750 കിലോമീറ്റര്‍ താണ്ടി കശ്മിര് വരെയാണ് പദയാത്ര. ജനങ്ങളെ നേരില്‍കണ്ടും ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ആശയവിനിമയം നടത്തിയുമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുനീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."