HOME
DETAILS
MAL
കിരണ്‍ കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടത് ചട്ടപ്രകാരം: വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ആന്റണി രാജു
backup
August 07 2021 | 07:08 AM
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണ്‍ കുമാറിനെ സര്‍വിസില്‍ നിന്ന് പുറത്താക്കിയത് ചട്ടമനുസരിച്ചെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. നടപടി ക്രമത്തില്‍ വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കിരണിനെതിരേ നടപടി എടുത്ത ശേഷമേ വിസ്മയുടെ വീട് സന്ദര്‍ശിക്കൂ എന്ന വാക്ക് പാലിച്ച് മന്ത്രി. ഇന്ന് രാവിലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."