പിഴത്തുക കെട്ടിവയ്‌ക്കേണ്ട; മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. പിഴ അടക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കല്ലുവാതക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളില്‍ നിന്ന് ലഭിക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് എന്തുകൊണ്ട് പിഴനല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു.
കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍,വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
മണിച്ചന്‍ പിഴയടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ ഭാര്യ ഉഷ സുപ്രിംകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."