വിപണിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീര്‍ന്ന് 440 കി.മീ റേഞ്ചുള്ള കാര്‍; കാരണമിത്
ആഡംബര വാഹനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബിഎംഡബ്യു ഇന്ത്യയിലേക്ക് അവതരിപ്പിച്ച ix1 എന്ന മോഡല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് വിറ്റ് തീര്‍ന്നതാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. 66.90 ലക്ഷം രൂപ വിലയിലായിരുന്നു കമ്പനി വാഹനം പുറത്തിറക്കിയത്.
ബിഎംഡബ്യു വിന്റെ ഇ.വി ശ്രേണിയിലെ നാലാമത്തെ ഇലക്ട്രിക്ക് വാഹനമായ
ix1 ലക്ഷ്വറി ഇവി വാഹനങ്ങളുടെ എന്‍ട്രി ലെവല്‍ കാറ്റഗറിയിലേക്കാണ് അവതരിപ്പിക്കപ്പെട്ടത്.
പയറ്റുന്ന 'അടവുകള്‍'; ഒന്ന് ശ്രദ്ധിച്ചാല്‍ കീശ ചോരില്ല 66.5kWh ലിഥിയംഅയണ്‍ ബാറ്ററി പായ്ക്ക്, ഡ്യുവല്‍ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവും ഓള്‍വീല്‍ ഡ്രൈവ് ലേഔട്ട് എന്നിവയുമായാണ് വാഹനം വിപണിയിലേക്ക് എത്തിയത്. മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന കാറിന് വെറും 5.6 സെക്കന്റ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കും. വെറും അരമണിക്കൂറില്‍ താഴെ സമയം കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 440 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഇനിയും പുതിയ iX1 ബുക്ക് ചെയ്യാം. ഡെലിവറികള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരൊറ്റ xDrive30 M സ്‌പോര്‍ട്ട് വേരിയന്റിലാണ് ഇവി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ X1 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് പുതിയ iX1. ഇതിലൂടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ആഡംബര വാഹന വിപണിയിലെ ആദ്യത്തെ കാറായി ബിഎംഡബ്ല്യു X1 മാറുന്നു.
10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഹാര്‍മോണ്‍ കാര്‍ഡണ്‍ 12 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, മസാജ് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക്, ഡിജിറ്റല്‍ കീ, വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് എന്നിലയൊക്കെയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍.
ഇന്ത്യയിലേക്ക് അവതരിപ്പിച്ച ആദ്യ പൂര്‍ണ വൈദ്യുത ഇവിക്ക് ലഭിച്ച വരവേല്‍പ്പ് ഗംഭീരമായ അനുഭവമാണെന്ന് ബിഎംഡബ്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റായ വിക്രം പവാഹ പറഞ്ഞു.
Content Highlights:bmw ix1 electric suv sold out in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."