അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കും ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവൽകരണത്തിന് ചട്ടം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. 2019 നവംബർ ഏഴിനോ അതിനു മുൻപോ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ 1994ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407 (1) വകുപ്പ്, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 235 എ,ബി (1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
ചട്ടം നിലവിൽ വരുന്നതോടെ 2019 നവംബർ ഏഴിന് മുൻപ് നിർമിച്ച അനധികൃത കെട്ടിടങ്ങൾ പിഴ ഒടുക്കി ക്രമവൽകരിക്കാൻ സാധിക്കും. കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും നടപടി സഹായിക്കും. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപിത റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ക്രമവൽകരണം സാധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."