നെടുമങ്ങാട് റവന്യു ടവറിനു മുന്നില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
നെടുമങ്ങാട്: താലൂക്ക് ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രമായ റവന്യൂ ടവറിനു മുന്നില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ഇവിടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വണ്‍വേ സംവിധാനം ജലരേഖയായി.
റവന്യൂ ടവറിന് മുന്നിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് വണ്‍വേ സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. കോടതിയുടെ സമീപത്ത് കൂടി ടവറിനുള്ളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ വില്ലേജ് ഓഫിസ് മന്ദിരത്തിന് മുന്നിലൂടെ പഴയ സപ്ലൈ ഓഫീസ് റോഡിലേക്ക് വിടാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്.
അതിനനുസരിച്ചുള്ള പ്ലാനും തയാറാക്കിയിരുന്നു.എന്നാല്‍ ഔട്ട് വേ പണിയാന്‍ തീരുമാനിച്ചിരുന്ന ഭാഗം പൂര്‍ണമായും കൈയേറി ഇപ്പോള്‍ ട്രഷറി മന്ദിരം പണിയുകയാണ്. ഇതോടെ വണ്‍വേ സംവിധാനം നടപ്പാകില്ലെന്നുറപ്പായി. ട്രഷറി മന്ദിര നിര്‍മാണ പദ്ധതിയുടെ തുടക്കത്തില്‍ വണ്‍വേക്കായി നീക്കിവെച്ച സ്ഥലം ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ അളന്നു കിട്ടിയ സ്ഥലം ഇടിച്ചു താഴ്ത്തിയപ്പോള്‍ സമീപത്തെ വില്ലേജ് ഓഫിസിന് തകരാറുണ്ടായതോടെ ആ ഭാഗം ഒഴിവാക്കി പകരം റോഡിന് മാറ്റിയിട്ടിരുന്ന സ്ഥലം കൈയേറുകയായിരുന്നു. നിലവില്‍ റവന്യൂടവറിനു മുന്നില്‍ ഏതുനേരവും ഗതാഗതക്കുരുക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."