'ഗൂഢാലോചന നടത്തി'; ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ വീണാ ജോര്‍ജിനെതിരെ കേസ്
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ (ക്രൈം നന്ദകുമാര്‍) പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു.
തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ വീണാ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി.
പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനാല്‍ നന്ദകുമാര്‍ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് മന്ത്രി അടക്കം എട്ടു പേര്‍ക്കെതിരെ കേസെടുത്തത്.
നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഹൈകോടതി ജാമ്യം നല്‍കിയിരുന്നു. വീണ ജോര്‍ജിന്റെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ സ്വന്തം ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോര്‍ത്ത് പൊലീസിലാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."