ആശുപത്രിയില്‍ 5 ദിവസമായി വൈദ്യുതിയില്ല; പരിശോധന മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍
റായ്പൂര്‍: ചത്തീസ്ഗഢിലെ ബസ്തറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിട്ട് അഞ്ച് ദിവസം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വൈദ്യുതിബന്ധം നിലച്ച ആശുപത്രിയില്‍ ഫോണിലെ ഫഌഷ് ലൈറ്റുകളുടെ സഹായത്താലാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്.വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.
അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും മാധ്യമങ്ങളോട് പ്രതികരിച്ചു.സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം അധികൃതര്‍ക്ക് നല്‍കിയതായി രാജ്മാന്‍ ബെഞ്ചമിന്‍ എംഎല്‍എ പറഞ്ഞു. കൂടാതെ ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.
Content Highlights:power cut in chhattisgarh hospital doctors to work with torches
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."