HOME
DETAILS

മഹാത്മാ ഗാന്ധി ഒരു സമരായുധം

  
backup
October 01 2023 | 17:10 PM

mahatma-gandhi-is-a-weapon-of-struggle

ഗാന്ധി കേവലം ഒരു പേരല്ല. അത് സത്യത്തിന്റെ ഭാഷാര്‍ഥമാണ്. സഹനവും സാഹോദര്യവുമാണ് ആ പദാവലിയുടെ അകക്കാമ്പ്. മനുഷ്യകുലത്തിനുമേല്‍ വന്നുമൂടിയ സകല ആകുലതകള്‍ക്കും എതിരായ പ്രതിരോധമാണത്. അരികുവത്കരിക്കപ്പെട്ട ആയിരങ്ങളില്‍ ആധിപടരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുംവിധമുള്ള സമരായുധമാണു ഗാന്ധിയെന്ന ദ്വയാക്ഷരി. വീണ്ടുമൊരു ഗാന്ധിജയന്തി ദിനത്തിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അറിയാനും പകര്‍ത്താനും ശ്രമിക്കേണ്ടതുണ്ടെന്നു കാലം സാക്ഷ്യപ്പെടുത്തുന്നു. ലോകം മുഴുവന്‍ ഗാന്ധിയെന്ന വാക്ക് ഉരുവിടുമ്പോള്‍ കേവലമായ ആചാരങ്ങളില്‍ ചടങ്ങുതീര്‍ക്കേണ്ടതല്ല, ഗാന്ധിയെന്ന മഹത്തായ ആശയം.


ജന്മംകൊണ്ടും കര്‍മംകൊണ്ടും സ്വയം പ്രത്യയശാസ്ത്രമായി മാറാന്‍ ലോകചരിത്രത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്വജീവിതംകൊണ്ട് സത്യസഹനസമര രൂപത്തെ ചിട്ടപ്പെടുത്തിയ മഹാത്മാ ഗാന്ധി ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനുതന്നെ അഭിമാനവും ആവേശവുമാണ്. അതുകൊണ്ടാണ് ശാസ്ത്രലോകത്ത് അത്ഭുതകരമായ കണ്ടുപിടിത്തങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലും 'ഭൂമുഖത്ത് ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ലെന്ന്' പറഞ്ഞത്.
ഇന്ത്യയെന്ന ബഹുസ്വര സാമൂഹ്യപരിസരത്തെ സൂക്ഷ്മമായി മനസിലാക്കുകയും സ്വാതന്ത്ര്യമെന്ന പരമമായ ലക്ഷ്യത്തോടൊപ്പം മതേതരത്വം, ജനാധിപത്യം,

സ്ഥിതിസമത്വം തുടങ്ങിയ പവിത്ര സങ്കല്‍പങ്ങള്‍ സമരമുഖത്ത് ഉള്‍ച്ചേര്‍ക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ജനതയുടെ മനസില്‍ ഗാന്ധി ഒരു സമരായുധമായി സന്നിവേശിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിവന്ന ഗാന്ധി, താന്‍ സ്വയമേവ വികസിപ്പിച്ചെടുത്ത അഹിംസയെന്ന സമരരൂപത്തിന് ആശയാടിത്തറ നല്‍കാനാണ് ആസേതുഹിമാചലം സഞ്ചരിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നാനാജാതി മതസ്ഥരും വിവിധ വര്‍ണവര്‍ഗ വിഭാഗങ്ങളും ദേശഭാഷാ വ്യത്യസ്തതകളും തൊട്ടറിഞ്ഞ ആ മനീഷി ആംഗലേയ സാമ്രാജ്യത്വത്തിന്റെ പാരതന്ത്ര്യ ചങ്ങലക്കെട്ടുകള്‍ അറുത്തുമാറ്റാന്‍ സായുധവിപ്ലവമല്ല,

സഹനസമരമാണ് പ്രതിവിധിയെന്നു കണ്ടെത്തി. വിവിധ ആശയതലങ്ങളിലുള്ളവരും തീവ്ര മൃദുനിലപാടുള്ളവരും ഉള്‍പ്പെടെ ആഭ്യന്തരവൈരുധ്യങ്ങളുടെ വേലിയേറ്റം നേരില്‍ക്കണ്ട ഗാന്ധി, മനുഷ്യമോചനത്തിനുള്ള മാര്‍ഗം സ്വയംവിമലീകരിച്ച് മുന്നേറലാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി. അങ്ങനെ, ബ്രിട്ടിഷ് സാമ്രാജ്യത്വം അര്‍ധനഗ്‌നനായ ഫക്കീറിന്റെ മുന്നില്‍ മുട്ടുമടക്കി. ഇന്ത്യ പരമാധികാര രാജ്യമായി മാറി. ഗാന്ധിമാത്രമല്ല ദേശീയ പ്രസ്ഥാനത്തിനു നായകത്വം വഹിച്ചതെങ്കിലും ഒരു രാജ്യമെന്ന സങ്കല്‍പത്തിലേക്കും ഇന്ത്യയെന്ന വികാരത്തിലേക്കും വഴിതെളിച്ചത് ആ സമരമുറകളും ആശയാടിത്തറയുമായിരുന്നു. പതിനായിരങ്ങളുടെ ചോരപൊടിഞ്ഞ സമരഭൂമിയില്‍ ഗാന്ധിയായിരുന്നു വെളിച്ചം. അതുള്‍ക്കൊള്ളാനും അനുധാവനം ചെയ്യാനും ലോകം പതുക്കെ തയാറാവുകയും ചെയ്തു.


ഗാന്ധി ലോകത്തിനു വഴികാട്ടുമ്പോഴാണ് രാജ്യം ആ മഹാനുഭാവന്റെ ആദര്‍ശവഴികളെ വിസ്മരിച്ച് മുന്നോട്ടുപോകുന്നത്. കാലത്തിനും വരുംകാലങ്ങള്‍ക്കുമായി കരുതിവച്ച ദര്‍ശനങ്ങള്‍ ലോകം അംഗീകരിക്കുമ്പോഴും കൂടുതല്‍ ആഴത്തിലുള്ള സ്വാധീനത്തിനും പഠനത്തിനും ഹേതുവാകുമ്പോഴും വര്‍ത്തമാനകാല ഇന്ത്യ ഗാന്ധിയെ ബോധപൂര്‍വം അരികിലേക്ക് മാറ്റിനിര്‍ത്താനോ വിസ്മരിക്കാനോ ശ്രമിക്കുകയാണ്. അതും ഒരാശയ വീക്ഷണത്തിന്റെ പ്രതിഫലനമാണ്.


സ്വതന്ത്രഇന്ത്യയിലെ ആദ്യ വര്‍ഗീയ തീവ്രവാദ ആക്രമണമാണ് ഗാന്ധിഹത്യ. രാഷ്ട്രപിതാവിനെ ഉന്‍മൂലനം ചെയ്യുകവഴി ഗാന്ധി ഉയര്‍ത്തിയ ആശയധാരയെ റദ്ദാക്കാനാണ് വര്‍ഗീയ, വിധ്വംസക, ദേശവിരുദ്ധ ശക്തികള്‍ ശ്രമിച്ചത്. സ്വാതന്ത്ര്യസമര ഭൂമിയിലും പിന്നീട് സ്വതന്ത്രഇന്ത്യയിലും ഉരുണ്ടുകൂടിയ വര്‍ഗീയ, വിദ്വേഷ രാഷ്ട്രീയത്തെ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രം കൊണ്ടാണ് ഗാന്ധി തൂത്തെറിഞ്ഞത്.


ജാതിമത വിദ്വേഷവും വര്‍ഗീയ വിഭാഗീയതയും നാടിന്റെ മനസ്സമാധാനം തകര്‍ക്കുമെന്നു തിരിച്ചറിഞ്ഞ ഗാന്ധി, തന്റെ ചിന്തയും പ്രവൃത്തിയും അതിനെതിരായ പോരാട്ടമാക്കി. വൈവിധ്യങ്ങളുടെ ഭൂമികയില്‍ ഉള്‍ച്ചേരലോടെ മാത്രമേ നല്ലസമൂഹമാകാന്‍ ഇന്ത്യയ്ക്കു കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. അതിനായി ദേശീയപ്രസ്ഥാനത്തെ ഉള്‍പ്പെടെ തന്റെ ആശയധാര അംഗീകരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
എന്നാല്‍, തീര്‍ത്തും വര്‍ഗീയവാദം മാത്രം കൈമുതലാക്കി, വിഭജനത്തിന്റെയും പുറന്തള്ളലിന്റെയും സങ്കുചിതമായ ആശയം പ്രചരിപ്പിച്ച് സമൂഹത്തില്‍ ശക്തിയാകാമെന്ന് കരുതുന്ന വര്‍ഗീയവാദികള്‍ക്ക് ഗാന്ധി എന്ന പേരുപോലും അസഹനീയമായിരിക്കുന്നു.

സ്വാതന്ത്ര്യസമരത്തിലൂടെ സായുധമായ പരിഹാരമല്ല, സമാധാനപരമായ സഹവര്‍ത്തിത്വമാണ് കാലത്തിന് അനുയോജ്യമെന്ന് ഗാന്ധി തെളിയിച്ചു. ഗാന്ധിയുടെ ആശയാദര്‍ശങ്ങള്‍ തങ്ങളുടെ വിഷലിപ്തമായ വിചാരധാരയെ വിലക്കുമെന്ന് തിരിച്ചറിഞ്ഞ കൊടുംവര്‍ഗീയവാദികള്‍ ഗാന്ധിയുടെ ജീവനെടുത്തു. ആശയത്തെ ആയുധംകൊണ്ടും അവാസ്തവംകൊണ്ടും എതിരിട്ട് പരിചയമുള്ള ഒരാശയത്തില്‍ ആകൃഷ്ടനായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചപ്പോള്‍ ചോരചിന്തിയത് ഇന്ത്യന്‍ മതേതര ജനാധിപത്യ മനസിലാണ്.
ജീവിച്ചിരുന്ന ഗാന്ധിയെക്കാള്‍ വീരമൃത്യുവരിച്ച രാഷ്ട്രപിതാവ് തങ്ങളെ നിരന്തരം വേട്ടയാടുമെന്ന ഭീതിയിലാണ് സ്വാതന്ത്ര്യത്തിന്റെ അമൃത്കാലത്തിലും സംഘ്പരിവാര്‍ ദളങ്ങള്‍ ഗാന്ധിയുടെ വിരിമാറിലേക്ക് നിറയൊഴിക്കുന്നത്.

ഗാന്ധിക്കു പകരം ഗാന്ധി മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഗാന്ധിനിന്ദ ചിലര്‍ക്ക് ശീലമാകുന്നത്. ഇതു രാജ്യത്തോടുള്ള അനിഷ്ടമോ രാഷ്ട്രപിതാവിനോടുള്ള അവമതിപ്പോ മാത്രമായി കാണേണ്ടതല്ല. മറിച്ച് ഗാന്ധിയും ഗാന്ധിയന്‍ദര്‍ശനങ്ങളും മാനവരാശിക്കു വെളിച്ചം വിതറുമ്പോഴുള്ള അസ്വസ്ഥതയാണ്. ഇത്തരം അസഹിഷ്ണുതയുടെ രാഷ്ട്രീയ വേദപുസ്തകം പിന്‍പറ്റുന്ന സംഘ്പരിവാറിനു ഗാന്ധിയുടെ മഹത്വം തിരിച്ചറിഞ്ഞാലും അതുള്‍ക്കൊള്ളാനാകില്ല.

കാരണം, അവരെ നയിക്കുന്ന വര്‍ഗീയശാസനങ്ങളെ ഇല്ലാതാക്കാന്‍കഴിയുന്ന ദിവ്യാസ്ത്രമാണ് ഗാന്ധി. എത്രതന്നെ വിസ്മരിക്കാനുള്ള പാഴ്ശ്രമം നടത്തിയാലും ജനാധിപത്യവും മതേതരത്വവും സാഹോദര്യവും ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ മനസിനു തികഞ്ഞ ആശ്വാസമാണ് ആ ജീവിതം. അതും പരസ്പരം വെറുപ്പിന്റെ പ്രഘോഷണങ്ങള്‍ മലിനമാക്കപ്പെടുന്ന വര്‍ത്തമാനകാല അന്തരീക്ഷത്തില്‍.

Content Highlights:Mahatma Gandhi is a weapon of struggle



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago