ബി.ജെ.പിക്ക് ലഭിച്ചത് 1,853 കോടി: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനു പിന്നാലെ ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് 1,853 കോടി രൂപ 41 കമ്പനികള്‍ നല്‍കിയതായി കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടില്‍ ബി.ജെ.പി നടത്തിയ അഴിമതി സംബന്ധിച്ച് സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് ആവശ്യപ്പെട്ടു.
ഫണ്ട് വാങ്ങി കരാര്‍ നല്‍കി, ആദ്യം കരാര്‍ പിന്നെ പണം, ഭീഷണിപ്പെടുത്തി പണം പിരിക്കല്‍, വ്യാജ കമ്പനികളില്‍നിന്ന് പണം തുടങ്ങി നാലു വഴികളിലൂടെയാണ് ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂപീകരിച്ച കോഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റിലെ രണ്ട് പി.ഡി.എഫ് ഫയലുകളില്‍ പരിശോധിച്ചപ്പോള്‍ 15 മിനിറ്റുകൊണ്ട് വിവരം ലഭിച്ചു. ഈ വിവരം കൈമാറാനാണ് ഇലക്ടറല്‍ ബോണ്ടിന്റെ വിതരണക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നുമാസം അധികസമയം സുപ്രിംകോടതിയോട് ചോദിച്ചത്. ജുഡീഷ്യല്‍ അന്വേഷണത്തോട് കോണ്‍ഗ്രസ് പൂര്‍ണമായും സഹകരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."