'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു എം.പിയെ കൈകാര്യം ചെയ്യുന്നത് നോക്കൂ' മഹുവ മൊയിത്രയെ വലിച്ചിഴച്ച്, ബലംപ്രയോഗിച്ച് എടുത്തു മാറ്റി ഡല്‍ഹി പൊലിസ്, വീഡിയോ
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു എം.പിയെ കൈകാര്യം ചെയ്യുന്നത് നോക്കൂ' മഹുവ മൊയിത്രയെ വലിച്ചിഴച്ച്, ബലംപ്രയോഗിച്ച് എടുത്തു മാറ്റി ഡല്‍ഹി പൊലിസ് വീഡിയോ
ന്യൂഡല്‍ഹി: ഡല്‍ഹി കൃഷി ഭവനിലുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ഓഫിസിനുള്ളില്‍ വലിച്ചിഴച്ചും ബലം പ്രയോഗിച്ച് എടുത്തു മാറ്റിയും ഡല്‍ഹി പൊലിസ്. അഭിഷേക് ബനര്‍ജി, ഡെറിക് ഒബ്രിയാന്‍ തുടങ്ങി തൃണമൂല്‍ എം.പിമാര്‍ പങ്കെടുത്ത പ്രതിഷേധത്തിനിടെയാണ് പൊലിസിന്റെ നടപടി. ഇതിന്റെ വീഡിയോ എം.പി തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു എം.പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് മഹുവ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൃഷിഭവന്‍ പരിസരത്ത് നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജനുമായി കൂടിക്കാഴ്ചക്ക് അനുവാദം ചോദിച്ചെങ്കിലും നിഷേധിച്ചിരുന്നു. തുടര്‍ന്ന് കൃഷി ഭവനില്‍ നേതാക്കള്‍ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയ ശേഷം പെരുമാറുന്നത് ഇങ്ങനെയാണ്. ( 3 മണിക്കൂര്‍ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാന്‍ അവര്‍ വിസമ്മതിച്ചു)'' മഹുവ കുറിച്ചു.
കൃഷിഭവനിലെ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി, ഡെറക് ഒബ്രിയാന്‍, മറ്റ് നിരവധി നിയമസഭാംഗങ്ങള്‍ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മന്ത്രി സാധ്വിനിരഞ്ജന്‍ ജ്യോതിയുടെ ഓഫിസില്‍ വൈകീട്ട് ആറുമണിക്കാണ് എം.പിമാര്‍ കൂടിക്കാഴ്ചക്ക് എത്തുന്നത്. എന്നാല്‍ 7.30 ആയപ്പോള്‍ മന്ത്രിയെ കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. പിന്നാലെ മന്ത്രിയെ കാണാതെ മടങ്ങില്ലെന്ന് പറഞ്ഞ് സംഘം ധര്‍ണയിരിക്കുകയായിരുന്നു.
This is how elected MPs of the world’s largest democracy are treated after being given an appointment to meet with a Minister of the Govt of India (which she refused to honour after making us wait 3 hours)
— Mahua Moitra (@MahuaMoitra) October 3, 2023
Shame @narendramodi shame @AmitShah pic.twitter.com/cmx6ZzFxBu
രാത്രി ഏറെ വൈകി പൊലിസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ നേതാക്കള്‍ തുടര്‍ നീക്കങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തന്നെ തുടരുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുദീപ് ബന്ധോപാധ്യയുടെ വസതിയില്‍ വെച്ചാകും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം നടക്കുക.
ഗാന്ധി ജയന്തി ദിനത്തിലും ഇന്നലെയും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പൊലിസ് നേരിട്ട രീതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്നലെ ജന്തര്‍ മന്ദറില്‍ നടന്ന മഹാറാലിയില്‍ പ്രവര്‍ത്തകരെ പൊലിസ് നേരിട്ടാല്‍ ബംഗാളില്‍ തിരിച്ചടി നല്‍കുമെന്ന് അഭിഷേക് ബാനര്‍ജി ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."