കിളികൊല്ലൂർ പൊലിസ് മർദനം സൈനികനേയും സഹോദരനേയും ചൂരൽ കൊണ്ട് തല്ലി
പൊലിസിന്റെ വാദം പൊളിച്ച് വനിതാ എസ്.ഐയുടെ മൊഴി
കൊല്ലം • കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും സി.ഐയും എസ്.ഐയും മര്‍ദിച്ചിരുന്നെന്ന് തെളിയിക്കുന്ന വനിതാ എസ്.ഐയുടെ മൊഴി പുറത്ത്. സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്.ഐ സ്വാതിയാണ് മജിസ്ട്രേറ്റിനുമുന്നിൽ മൊഴിനൽകിയത്.
സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ സി.ഐ വിനോദും എസ്.ഐ അനീഷും ബലംപ്രയോഗിച്ച് വിഷ്ണുവിനേയും വിഘ്നേഷിനേയും ചൂരൽകൊണ്ട് തല്ലിയെന്നാണ് മൊഴിയിൽ പറയുന്നത്. റൈറ്ററായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രൻ മദ്യപിച്ചാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് ഇരുവരും സ്റ്റേഷനിലെത്തിയതെന്നും മൊഴിയിലുണ്ട്.
സി.ഐയും എസ്.ഐയും സൈനികനേയും സഹോദരനേയും മർദിച്ചിട്ടില്ലെന്നായിരുന്നു പൊലിസിന്റെ വാദം.
വിഷ്ണുവിനേയും വിഘ്നേഷിനേയും കള്ളക്കേസിൽ കുടുക്കി മർദിച്ചിരുന്നുവെന്നു തെളിയിക്കുന്ന നിരവധി തെളിവുകളാണ് ഇതിനോടകം പുറത്തു വന്നത്.
അതേ സമയം ആരോപണ വിധേയനായ കിളികൊല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ലഗേഷിനെ ഓച്ചിറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."