ബഹളം വെക്കുന്നത് വിലക്കിയതിന് ക്ലാസ് ലീഡറെ സഹപാഠി ഗുണ്ടകളെ കൊണ്ട് അടിപ്പിച്ചു
കരുനാഗപ്പള്ളി: ക്ലാസില്‍ ബഹളം വെക്കുന്നത് വിലക്കിയതിന് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വക ക്വട്ടേഷന്‍.
ഗുണ്ടകളുടെ മര്‍ദനമേറ്റ ചങ്ങന്‍കുളങ്ങര മഞ്ഞിപ്പുഴ തെക്കതില്‍ ഭഗവത് സിംഗ് ഷൈലജ ദമ്പതികളുടെ മകന് ഭവി ബി. സിംഗ് (15) നെ ഗുരുതര പരുക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവങ്ങളുടെ തുടക്കം. തഴവ മഠത്തില്‍ ബി.ജെ.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിലെ ലീഡറാണ് ഭവി ബി. സിംഗ്. ക്ലാസില്‍ ബഹളം വെക്കുന്നതിനെ ഭവി വിലക്കിയതിനെ ചൊല്ലി സഹപാഠിയുമായി വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് പാട്ടത്തില്‍ മുക്കില്‍ വെച്ച് മൂന്ന് ബൈക്കുകളിലായെത്തിയ ഏഴംഗ സംഘം ഭവിയെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കു
കയായിരുന്നു.ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പി
ച്ചത്.
ഓച്ചിറ പൊലിസില്‍ പരാതി നല്കി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."