HOME
DETAILS

പുകഞ്ഞ ഐ.എന്‍.എല്‍ പുറത്ത് 

  
backup
August 15 2021 | 00:08 AM

96365-2
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തല്ലിപ്പിളര്‍ന്നു രണ്ടായ ഐ.എന്‍.എല്ലിനെ 'പുറത്താക്കി' സി.പി.എം. സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും മന്ത്രിയേയും പാര്‍ട്ടി പ്രതിനിധിയേയും ഒഴിവാക്കി. ചൊവ്വാഴ്ച തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടക്കുന്ന ജനകീയാസൂത്രണ രജത ജൂബിലി പരിപാടിയില്‍ നിന്നാണ് ഐ.എന്‍.എല്ലിനെ ഒഴിവാക്കിയത്. യു.ഡി.എഫിലെ ഘടകകക്ഷിയായ സി.എം.പിയെയും സ്‌കറിയാ തോമസ് വിഭാഗത്തിനെയും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടും മന്ത്രിസഭാ പ്രാതിനിധ്യമുള്ള ഘടകകക്ഷിയായ ഐ.എന്‍.എല്ലിനെ ഒഴിവാക്കുകയായിരുന്നു. ഒന്നാകാന്‍ സി.പി.എം അന്ത്യശാസനം നല്‍കിയിട്ടും തമ്മിലടി തുടരുന്ന ഐ.എന്‍.എല്ലിനെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്താനാണ് സി.പി.എം തീരുമാനം. അടുത്ത എല്‍.ഡി.എഫ് യോഗത്തിനു മുന്‍പ് പാര്‍ട്ടിയില്‍ അനുരഞ്ജനമുണ്ടായില്ലെങ്കില്‍ യോഗത്തില്‍ നിന്നും പുറത്താക്കാനും ഐ.എന്‍.എല്‍ പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാനും നീക്കമുണ്ട്. 
 
  2006 മുതല്‍ ഇടതു മന്ത്രിസഭയുടെ കാലത്ത് പ്രാധിനിത്യം നല്‍കിയിരുന്ന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോഴും ഐ.എന്‍.എല്ലിനെ സി.പി.എം അടുപ്പിച്ചിരുന്നില്ല. കൂടാതെ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഐ.എന്‍.എല്‍ പ്രതിനിധികളെ പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. 
 
 കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഐ.എന്‍.എല്ലിലെ ഇരു വിഭാഗവും തല്ലിപിരിഞ്ഞപ്പോള്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍വഹാബിനെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെയും എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി എ.വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. രണ്ടു വിഭാഗവും ഒരുമിച്ച് പോകണമെന്നും ഇല്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പാര്‍ട്ടിയുടെ യൂത്തു വിങ് അടക്കം പിളരുകയും നേതാക്കള്‍ അനുരഞ്ജനത്തിലേക്ക് വരുകയും ചെയ്യാത്തതാണ് ഇപ്പോള്‍ സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. 
 നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐ.എന്‍.എല്ലിന് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കിയത്. ഏക എം.എല്‍.എയായ അഹമ്മദ് ദേവര്‍കോവിലിനെ രണ്ടര വര്‍ഷം മന്ത്രി സ്ഥാനവും നല്‍കി. കൂടാതെ പാര്‍ട്ടിക്ക് ഒരു പി.എസ്.സി അംഗത്വവും നല്‍കിയിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  7 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  7 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  7 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  7 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  8 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  9 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  10 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  11 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  12 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  12 hours ago