HOME
DETAILS

സഊദിയില്‍ 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം' ഒരുങ്ങുന്നു

  
backup
October 06 2023 | 16:10 PM

cristiano-ronaldo-museum-is-coming-in-saudi-arabi
റൊണാള്‍ഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും

റിയാദ്: സഊദിയില്‍ 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം' വരുന്നു.സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്‍-2023 ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം ഒരുക്കുന്നത്. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സഊദി അറേബ്യയിലെ അല്‍നാസർ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോയുടെ ഫുട്‌ബോള്‍ ജീവിതയാത്രയെ അടയാളപ്പെടുത്തുന്നതും ആദരമര്‍പ്പിക്കുന്നതിനുമാണിത്. താരം നേരിട്ടെത്തിയാവും മ്യൂസിയം ഉദ്ഘാടനം ചെയ്യുക.

ഒക്ടോബര്‍ 28ന് റിയാദ് സീസണ്‍ ആരംഭിക്കുന്ന ദിവസം തന്നെ മ്യൂസിയം തുറക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. റൊണാള്‍ഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ സഊദി ക്ലബ് ഫുട്‌ബോള്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകോത്തര താരങ്ങള്‍ സഊദി ക്ലബ്ബുകളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സഊദി അറേബ്യക്ക് ക്രിസ്റ്റോനോയെ പോലുള്ള താരങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. സഊദി ഫുട്‌ബോളിന്റെയും സഊദി കായിക സംസ്‌കാരത്തിന്റെയും അനൗദ്യോഗിക അംബാസഡറായി ക്രിസ്റ്റിയാനോ മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം സഊദി ദേശീയദിനം പരമ്പരാഗത അറബ് വസ്ത്രം ധരിച്ചും അര്‍ബ് നൃത്തം ചവിട്ടിയും ക്രിസ്റ്റ്യാനോ ആഘോഷമാക്കി മാറ്റിയിരുന്നു.

രണ്ട് ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യാപാരങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാനുമാണ് റിയാദ് മേള സംഘടിപ്പിക്കുന്നത്. 2,000ത്തോളം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പങ്കെടുക്കും. ഇതിനായി ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് നഗരം സജ്ജമാക്കുന്നത്.
ലോകപ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന മുപ്പതിലധികം അന്താരാഷ്ട്ര ഷോകളും സംഗീതകച്ചേരികളും അവതരിപ്പിക്കും. കൂടാതെ നാലാമത് ജോയ് അവാര്‍ഡുകളും വിതരണം ചെയ്യും. ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് നഗന്നൂവും തമ്മില്‍ ഒക്ടോബര്‍ 28 ന് നടക്കുന്ന റെസ്‌ലിങ് മല്‍സരമാണ് ഈ വര്‍ഷത്തെ റിയാദ് സീസണിലെ മറ്റൊരു പ്രത്യേകത. 'ബാറ്റില്‍ ഓഫ് ദ ബാഡസ്റ്റ്' എന്ന പേരിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
ഡിസ്‌നി കാസില്‍ ആദ്യമായി മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിക്കുന്ന വേദികൂടിയായി റിയാദ് സീസണ്‍ മാറും. 2019 ലാണ് റിയാദ് സീസണ്‍ ആരംഭിച്ചത്. ഇതുവരെ പത്ത് ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചതോടെ പരിപാടി വന്‍ വിജയമായി മാറി.

Content Highlights: Cristiano Ronaldo Museum is coming in Saudi Arabia

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago