'മോദി ഇന്ത്യയുടെ രാജാവല്ല'; കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി.
മോദിയുടെ സാമ്പത്തിക, വിദേശ നയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.
'സാമ്പത്തിക,വിദേശ നയങ്ങളില്‍ ഞാന്‍ മോദി വിരുദ്ധനയം സ്വീകരിക്കുന്നയാളാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. നിങ്ങള്‍ പങ്കാളിത്ത ജനാധിപത്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല' - ഒരു ട്വിറ്റര്‍ ഉപയോക്താവിന് മറുപടിയായി സ്വാമി പറഞ്ഞു.
I am anti Modi policies for the economy & foreign policy and I am ready to debate with any responsible on it. Have you heard about participatory democracy? Modi is not King of India
— Subramanian Swamy (@Swamy39) August 14, 2021
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സമീപനങ്ങളെയും സ്വാമി ചോദ്യം ചെയ്തു.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ അകപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഈ രണ്ട് ബ്യൂറോക്രാറ്റുകളും മാപ്പു പറയുമോ? മോദിയുടെ വിശ്വസ്തരായതു കൊണ്ടാണ് അവര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയത്. അയല്‍ക്കാര്‍ പോലും നമ്മളുമായി ഇപ്പോള്‍ പ്രശ്നത്തിലാണ്- സ്വാമി ട്വീറ്റ് ചെയ്തു.
Will the bureaucrat duo Jaishankar and Doval ever apologise to the nation for the mess they have landed India in the international scene? They were given a free hand because Modi trusts politicians not peer level politicians. Now we in a mess with all our neighbours.
— Subramanian Swamy (@Swamy39) August 14, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."