HOME
DETAILS

കണ്ണുകൾനനച്ച്, ഹൃദയംതൊട്ട് റബീഉൽ അവ്വലിന് വിട

  
backup
October 27 2022 | 03:10 AM

rabeeul-avval-2022

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ


കീർത്തന മുഖരിതമായ അനുരാഗത്തിൻ്റെ നാളുകൾ വിട ചോദിക്കുകയാണ്. വിശ്വാസികൾ ഹൃദയപൂർവം ഏറ്റെടുത്ത പ്രവാചകസ്പന്ദത്തിൻ്റെ ദിനരാത്രങ്ങൾ. ഇനിയുമൊരു റബീഉൽ അവ്വൽ സമാഗതമാകുമ്പോൾ എത്ര പേരുണ്ടാവും നമ്മളിൽ. ഇൗ ചോദ്യമാവാം അനുഗൃഹീത മാസത്തിന് വിടനൽകുമ്പോൾ കണ്ണുകൾ നിറക്കുന്നത്. ഹൃദയങ്ങളെ നടുക്കുന്നത്.
റബീഉൽ അവ്വൽ കഴിയുന്നതോടെ പ്രവാചക സ്നേഹത്തിൻ്റെ അനുരാഗ വഴികൾ അടഞ്ഞുപോവുകയല്ല. വിശാലമായ പുതുവഴികൾ തുറക്കാനുള്ള ഊർജം പകർന്നുതരികയാണ്. തിരുനബി(സ്വ)യുടെ ജന്മമാസത്തെ വിശ്വാസികൾ ആദരവോടെ കാണുകയും ആ ജീവിത മഹത്വങ്ങളെ പരസ്പരം ഉണർത്തുകയും ചെയ്യുന്നു. തിരുനബി(സ്വ)യുടെ ജീവിത ഗുണങ്ങളും വാക്കുകളും പ്രവൃത്തികളും അനുവാദങ്ങളും ജീവിതത്തിൽ കൂടുതൽ പ്രാവർത്തികമാക്കാനുള്ള പഠനവും പരിശീലനവും വർധിപ്പിക്കാൻ റബീഉൽ അവ്വലിൽ വിശ്വാസികൾ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ആത്മീയ ആനന്ദവും പ്രവാചക പ്രണയവും നിറഞ്ഞൊഴുകുന്ന കാലമാണ് ഇൗ അനുഗൃഹീത മാസം.


മാതൃകാ പുരുഷനാണ് തിരുനബി(സ്വ) എന്ന് അവിടുത്തെ ജീവിതം വായിക്കുന്നവർക്ക് കൃത്യമായി ബോധ്യപ്പെടും. തിരുനബി(സ്വ)യുടെ പേരുതന്നെ അവിടുത്തെ മഹത്വം വിളിച്ചോതുന്നുണ്ട്. മുഹമ്മദ് എന്നാൽ സ്തുതിക്കപ്പെട്ടവൻ എന്നാണ് അർഥം. പിതാമഹൻ അബ്ദുൽ മുത്തലിബിനുണ്ടായ വെളിപാടാണ് മുഹമ്മദ് എന്ന പേരിടണമെന്ന തീരുമാനത്തിലെത്തിയത്. നുബുവ്വത്തിന് മുമ്പ് തിരുനബി(സ്വ)യുടെ ജീവിതം അനുഭവിച്ചറിഞ്ഞ ബന്ധുമിത്രാതികളും നാട്ടുകാരും സ്നേഹത്തോടെ വിളിച്ചത് അൽ അമീൻ എന്നാണ്. വിശ്വസ്തൻ എന്നാണ് ഇൗ അറബി വാക്കിൻ്റെ അർഥം. സാമൂഹിക ജീവിതത്തിലെ സമ്പർക്ക സൗഹൃദങ്ങളെ ദൃഢമാക്കുന്ന പ്രധാന ഘടകം പരസ്പരമുള്ള വിശ്വസ്തതയാണ്. വ്യക്തി, കുടുംബം, സാമൂഹിക ജീവിതം തുടങ്ങി സർവ മേഖലയിലും അവിടുന്ന് വിശ്വസ്തനായി ജീവിച്ചു. അത് ആ സമൂഹം അംഗീകരിക്കുകയും അവരുടെ പ്രധാന കാര്യങ്ങളിൽ അഭിപ്രായമാരായുകയും തർക്കങ്ങളിൽ മധ്യസ്ഥനാക്കുകയും ചെയ്തു.


നുബുവ്വത്തിനു ശേഷം തിരുനബിയോട് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്ന സവിശേഷമായൊരു വാക്യം ഇങ്ങനെയാണ്: നബിയേ, സർവ ലോകത്തിനും അനുഗ്രഹമായിട്ടാണ് താങ്കളെ നാം നിയോഗിച്ചത്. സകല ജീവ ജാലങ്ങൾക്കും അനുഗ്രഹമായിരുന്നു നബി. അല്ലാഹുവിൻ്റെ കൽപ്പനകളും മുന്നറിയിപ്പുകളും താക്കീതും സന്തോഷവാർത്തയും ലോകാവസാനവും പരലോക കാര്യങ്ങളും വിശ്വാസപ്രമാണങ്ങളും ആരാധനാക്രമങ്ങളും ജീവിതരീതികളും ബന്ധങ്ങളും സാഹോദര്യവും സൗഹൃദങ്ങളും മനുഷ്യരോടും മറ്റു ജീവ ജാലങ്ങളോടും സ്വീകരിക്കേണ്ട സമീപനങ്ങളും നിരാലംബരോടുള്ള കരുണയും ഉദാരതയും തുടങ്ങി എല്ലാം പഠിപ്പിച്ചുതന്ന അനുഗ്രഹമായിരുന്നു തിരുനബി.
വിശ്വാസ കാര്യങ്ങളും ആരാധനാ കർമങ്ങളും ജീവിതത്തിൽ പകർത്തുകയും സമൂഹത്തിൽ പ്രബോധനം നിർവഹിക്കുകയും ചെയ്തുതുടങ്ങിയപ്പോൾ അല്ലാഹു നബിയെ പ്രശംസിച്ച് പറഞ്ഞ ഒരു വാചകമുണ്ട്. വിശുദ്ധ ഖുർആനിലൂടെ പ്രത്യേകം പരാമർശിച്ച ആ വാക്യം ഇങ്ങനെയാണ് -'നബിയേ താങ്കൾ ഉത്തമ സ്വഭാവത്തിന്നുടമയാണ്'. നബി(സ്വ)യുടെ ഉന്നത സ്വഭാവ ഗുണങ്ങൾ മനുഷ്യൻ്റെ പൂർണതയായിരുന്നു.


മാനുഷിക ഗുണങ്ങളുടെ സമ്പൂര്‍ണത തിരുനബി(സ്വ)യിൽ ദര്‍ശിക്കാനാകും. വികാര -വിചാരങ്ങളിലും ആരോഗ്യ-ആകാര ഭംഗിയിലുമൊക്കെ സമ്പൂര്‍ണനായിരുന്നു തിരുനബി(സ്വ). സംസാരം, കേൾവി, പ്രതികരണം, നടത്തം, നോട്ടം, ചിരി, സന്തോഷം, പ്രയാസം, പ്രതിസന്ധി, അനുയായികളോടും അപരരോടും അടുത്തവരോടും എതിർത്തവരോടും സ്വീകരിക്കുന്ന രീതികൾ ഇവയൊക്കെ പരിശോധിച്ചാൽ അവിടുത്തെ സ്വഭാവഗുണങ്ങൾ കണ്ടെത്താനാവും.


സ്വഭാവ വൈശിഷ്ട്യങ്ങളുടെ അത്യുന്നത മാതൃകയായിരുന്നു പ്രവാചകന്‍. കരുണ, സ്‌നേഹം, സഹാനുഭൂതി, ആര്‍ദ്രത, ദയ, ലാളിത്യം തുടങ്ങിയ മഹദ് ഗുണങ്ങള്‍ ആ ജീവിതത്തിൽ ജ്വലിച്ചു നിന്നു. 'സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനുവേണ്ടിയാണ് ഞാന്‍ നിയുക്തനായിട്ടുള്ളത്' എന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ തിരുനബി(സ്വ) അരുള്‍ ചെയ്തു: 'കാരുണ്യം കാണിക്കാത്ത കാലത്തോളം നിങ്ങള്‍ വിശ്വാസിയല്ല'. ഇത് കേട്ടപ്പോള്‍ അനുചരന്മാരിൽ ചിലർ പറഞ്ഞു: ഞങ്ങളെല്ലാവരും പരസ്പരം കാരുണ്യം കാണിക്കുന്നുണ്ടല്ലോ. തിരുനബി(സ്വ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരോട് കാണിക്കുന്ന കാരുണ്യമല്ല ഇവിടെ ഉദ്ദേശ്യം. മുഴുവന്‍ മനുഷ്യരോടും ഉണ്ടാവേണ്ട കാരുണ്യവുമാണ്.


അർദ്ധരാത്രിയിൽ തിരുനബി(സ്വ) എഴുന്നേറ്റിരുന്ന് നിശബ്ദമായ അന്തിയാമങ്ങളിൽ നടത്തിയ ഒരു പ്രാർഥനയുണ്ട്: 'മനുഷ്യരെല്ലാം ഒന്നാണ് എന്നതിന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു'. ഈ പ്രാർഥനാവചനം ഒരു മാതൃകയായി സ്വീകരിച്ചവർക്ക് മനുഷ്യ സാഹോദര്യത്തിൻ്റെ മാതൃകകൾ സൃഷ്ടിച്ച് സമാധാനത്തിലേക്ക് മനുഷ്യരെ നയിക്കാനാവും. മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും പരസ്പരം കരുണയും സ്നേഹവും കാണിക്കുകയും മനുഷ്യർക്കിടയിലെ ദുർബല വിഭാഗങ്ങളെ പരിചരിക്കുകയും അവരോട് പ്രത്യേകം ഉദാരത കാണിക്കുകയും ചെയ്യണമെന്നും പഠിപ്പിച്ച നബി, സ്ത്രീ സമൂഹത്തോട് പ്രത്യേകം ആദരവ് പ്രകടിപ്പിക്കണമെന്നും പഠിപ്പിച്ചു. മാതാവിൻ്റെ കാൽച്ചുവട്ടിലാണ് സ്വർഗമെന്നും സഹധർമ്മിണിയോട് മാന്യമായി പെരുമാറുന്നവനാണ് ഉന്നതനെന്നും പെൺമക്കളെ നല്ല നിലയിൽ വളർത്തുകയും വിദ്യാഭ്യാസം നൽകുകയും അവർക്ക് അനുയോജ്യമായ നിലയിൽ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യുന്നവന് പരലോകത്ത് വലിയ പ്രതിഫലമുണ്ടെന്നും അവിടുന്ന് പഠിപ്പിച്ചു.


രോഗികളെ ആശ്വസിപ്പിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുന്നവർ പടച്ചവൻ്റെ ഇഷ്ടത്തിന് കാരണമാവുമെന്നും നബി പഠിപ്പിച്ചു. ആ ജീവിതത്തിൻ്റെ സർവ മേഖലകളും മുൻവിധിയില്ലാതെ അന്വേഷിച്ചെത്തിയവർ നൽകിയ പ്രശംസാ വചനമാണ് ഇൻസാനുൻ കാമിൽ എന്നത്. ആ വാക്കിൻ്റെ അർഥം പരിപൂർണ മനുഷ്യൻ എന്നാണ്. പരിപൂർണൻ എന്ന സവിശേഷതയുള്ള ഒരാളെ, അതും പ്രവാചകത്വത്തിൻ്റെ പിൻബലമുള്ള അസാധാരണ വ്യക്തിവൈഭവമുള്ള ഒരാളെ മാതൃകയാക്കുക എന്നതാണ് മനുഷ്യ ജീവിതത്തിന് ലക്ഷ്യത്തിലെത്താനുള്ള വഴി. ആ മാതൃകാ വഴിയാണ് സ്രഷ്ടാവിൻ്റെ ഏകത്വത്തെ പഠിപ്പിച്ച പ്രവാചകത്വ വഴി. വിശുദ്ധ ഖുർആൻ മനുഷ്യരോട് പറയുന്നു: തീർച്ചയായും ദൈവദൂതനിൽ നിങ്ങൾക്ക് വിശിഷ്ട മാതൃകയുണ്ട്(33:21).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago