പാലക്കാട് സി.പി.എമ്മിലെ വിഭാഗീയത; അന്വേഷണത്തിന് രണ്ടംഗ കമ്മിഷന്
പാലക്കാട് : പാലക്കാട്ടെ സി.പി.എമ്മിലെ വിഭാഗിയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആനാവൂര്‍ നാഗപ്പന്, കെ ജയചന്ദ്രന് എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. അടുത്ത ദിവസങ്ങളില്‍ കമ്മിഷന് നേരിട്ടെത്തി പ്രവര്‍ത്തകരില്‍ നിന്ന് വിവരം ശേഖരിക്കും.
ജില്ലാ സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനമാണ് കമ്മീഷന് പ്രധാനമായും പരിശോധിക്കുന്നത്. എലപ്പുള്ളി, വാളയാര്‍, ചെര്‍പ്പുളശ്ശേരി മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമാണ് മുന്‍ഗണന. ഇതില്‍ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എലപ്പുള്ളി ലോക്കല്‍ സമ്മേളനം തടസപ്പെട്ടത്, വാളയാര്‍ സമ്മേളനത്തിലെ തമ്മിലടി, ചെര്‍പ്പുളശേരി ഏരിയ സമ്മേളനത്തിലെ അതിക്രമം തുടങ്ങി പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ പ്രവണതകള്‍ അനുവദിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. കഴിഞ്ഞയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണ് വിഭാഗീയത അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയത്. സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും നേതാക്കളുടെ ഭിന്നത അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."