HOME
DETAILS

ആ സ്മരണകളില്‍ നിന്ന് ഇനിയും തീയാളും

  
backup
August 16 2021 | 01:08 AM

6515368451321-2

 


പ്രശസ്തമായ നമ്മുടെ ഓഗസ്റ്റ് 15ന് വരാന്‍ വഴിയൊരുക്കി, മറ്റെല്ലാ ദിവസങ്ങളെപ്പോലെ ഓഗസ്റ്റ് 14 ഉം കലണ്ടറില്‍നിന്ന് പെട്ടെന്ന് അടര്‍ന്നുവീഴും. പക്ഷേ, അപ്പോഴും 'നഗരത്തില്‍ ഒരനീതിയുണ്ടായാല്‍ സന്ധ്യമയങ്ങി തീരുന്നതിനുമുമ്പ്, അവിടെ ഒരു കലാപമുണ്ടാവണമെന്നും, അല്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലായി ഒരുപിടി ചാരമായി ഒടുങ്ങുന്നതാണ് നല്ലതെ'ന്നും എഴുതിയ, ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെ സ്മരണകള്‍ സമരപ്രചോദനങ്ങളുടെ തീജ്വാലയായി ഏതിരുട്ടിലും ആളിപ്പടരും. തുടര്‍ച്ചയായി ഭക്ഷണം കിട്ടാതിരുന്നാല്‍ മനുഷ്യരാരും കുഴഞ്ഞുവീഴും. പക്ഷേ, 'വിശക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ, അതൊരായുധമാണ്, നീ നേതൃത്വമേറ്റെടുക്കേണ്ടവനാണ്' എന്ന ബ്രെഹ്തിന്റെ വരികള്‍ നിവര്‍ന്ന് നിന്ന് വിശക്കുന്നവര്‍ക്കൊപ്പം അപ്പോഴും മുഷ്ടിചുരുട്ടും. സ്വതന്ത്രമായ വാക്ക്, അധികാരത്തിന്റെ സര്‍വം ശക്തമായ കോട്ടകളെ കല്ലിനുമേല്‍ കല്ല് ബാക്കിവയ്ക്കാതെ ഇല്ലാതാക്കുമെന്ന്, നടുക്കുന്ന ഹിറ്റ്‌ലര്‍ കാലത്തിന്റെ നടുവില്‍നിന്നെഴുതിയ ബ്രെഹ്ത് മരിച്ചത് 1956 ലെ ഒരു ഓഗസ്റ്റ് 14 നാണ്. ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ആ ഓഗസ്റ്റ് 14ന് ലോകത്തിലെ ഒരു കലണ്ടറില്‍നിന്നും അത്രയെളുപ്പം അപ്രത്യക്ഷമാവാനാവില്ല! എന്തുകൊണ്ടെന്നാല്‍ ആ സ്മരണകള്‍ അത്രമേല്‍ ഭാവസാന്ദ്രവും സംഘര്‍ഷനിര്‍ഭരവും സര്‍വോപരി സമരോത്സുകവുമാണ്.


ആയിരംകൊല്ലം നിലനില്‍ക്കുമെന്ന് നാസികള്‍ പ്രഖ്യാപിച്ച, എന്നാല്‍ പന്ത്രണ്ട് കൊല്ലംകൊണ്ടവസാനിച്ച ജര്‍മ്മന്‍ ഫാസിസ്റ്റ് ഭരണത്തിന്റെ ക്രൂരതകള്‍ കണ്ടും അനുഭവിച്ചും അതിനെതിരെ നിവര്‍ന്നുനിന്ന് പൊരുതിയുമാണ് ബ്രെഹ്ത് ചരിത്രത്തെ പ്രകാശപൂര്‍ണമാക്കിയത്. നല്ല ഇന്നലെകളില്‍നിന്നല്ല, ചീത്തയായ ഇന്നില്‍നിന്നാണ് നമ്മള്‍ തുടങ്ങേണ്ടതെന്ന് പറഞ്ഞപ്പോള്‍, കാല്‍പനികതയുടെ ഭൂതകമ്പമാനസികാവസ്ഥയേയാണ് അദ്ദേഹം കടപുഴക്കിയത്. നിലനില്‍ക്കുന്ന അവസ്ഥയില്‍ അസംതൃപ്തരായി പുതിയകാലത്തെ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരെയാണ് അദ്ദേഹമെന്നും അഭിവാദ്യം ചെയ്തത്. പഠിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ തുലഞ്ഞുപോകും എന്നുതന്നെയാണ് പുറംതള്ളപ്പെടുന്ന മുഴുവന്‍ മനുഷ്യരോടും ബ്രെഹ്തിന്റെ കൃതികള്‍ മുമ്പെന്നപോലെ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്.


ഭൂതകാലവുമായുള്ള ഔപചാരിക ഇടപാടുകളെയല്ല, വര്‍ത്തമാനകാലവുമായുള്ള നിരന്തര ഇടപെടലുകളെയാണ് അദ്ദേഹം ചരിത്രമെന്നു വിളിച്ചത്. ഇന്നലെകളെ ഇന്നായി തിരുത്തുംവിധമുള്ള പുനരെഴുത്തിന്റെയും പുതുവായനയുടെയും വിസ്തൃത ലോകത്തിലേക്കുള്ള വാതിലുകളാണദ്ദേഹം വലിച്ചുതുറന്നത്.

ബ്രെഹ്തിന്റെ മാനിഫെസ്റ്റോ

എഴുതാനായി സ്വര്‍ണ സിംഹാസനങ്ങളില്‍ ഇരുത്തപ്പെട്ടവര്‍, അവരുടെ കുപ്പായങ്ങള്‍ തുന്നിയവരാല്‍ വിചാരണ ചെയ്യപ്പെടുമെന്നും, എന്നാല്‍ നിലത്തിരുന്നെഴുതിയവര്‍ എക്കാലത്തേയും പോരാളികളാല്‍ പ്രകീര്‍ത്തിക്കപ്പെടുമെന്നുമാണ് ബ്രെഹ്ത് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. എഴുത്ത് അദ്ദേഹത്തിന് പീഡിതരായ മനുഷ്യരോട് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ പങ്കുവയ്‌ക്കേണ്ട മഹത്തായൊരു ഐക്യത്തിന്റെ മാനിഫെസ്റ്റോക്കപ്പുറം മറ്റൊന്നുമായിരുന്നില്ല. മര്‍ദിതര്‍ മര്‍ദിതരില്‍ ചൊരിയുന്ന കാരുണ്യത്തില്‍നിന്ന് മനുഷ്യവര്‍ഗത്തിന്റെ പ്രകാശപൂര്‍ണമായ പ്രതീക്ഷ പൂക്കുന്നതിന്റെ പുളകമാണ്, ഒരു ഫാസിസ്റ്റ്കാല ചങ്കിടിപ്പിനിടയിലും അദ്ദേഹം സ്വന്തം കൃതികളില്‍ ചുട്ടെടുത്തത്. പട്ടിണിക്കാരും കുഴിച്ചുമൂടപ്പെട്ടവരും ബഹിഷ്‌കൃതരും തൊഴിലെടുക്കുന്നവരും രക്തസാക്ഷികളും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നന്മക്കുവേണ്ടി നിറം മാറുന്നവരും പൊടിഞ്ഞുതീര്‍ന്ന മനുഷ്യരും, പോരാളികളുമാണ് ബ്രെഹ്തിന്റെ നാടകങ്ങളിലും കവിതകളിലും നിറഞ്ഞത്.


ബ്രെഹ്ത് കലയെ കണ്ടത്, യാഥാര്‍ഥ്യത്തിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയായല്ല, യാഥാര്‍ഥ്യത്തെ തന്നെ രൂപപ്പെടുത്തുന്നൊരു ചുറ്റികയായാണ്. യാഥാര്‍ഥ്യത്തെ കണ്ണടച്ച് കൃത്രിമമായി ഇല്ലാതാക്കാനല്ല, മറിച്ച് അഗാധയാഥാര്‍ഥ്യത്തിലേക്ക് മിഴികള്‍ തുറന്ന്, അതിനെ മാറ്റിമറിക്കാനാണ്, അദ്ദേഹം വായനക്കാരോട് ആവശ്യപ്പെട്ടത്. മുറ്റത്ത് മുരടിച്ച് നില്‍ക്കുന്ന മരം സത്യത്തില്‍ മണ്ണിന്റെ വളക്കൂറില്ലായ്മയാണ് വിളിച്ചോതുന്നത്. പക്ഷേ, കാഴ്ചക്കാര്‍ എന്നിട്ടും അതിന്റെ മുരടിപ്പിനെ മാത്രമാണ് പഴിക്കുന്നത്. നിരപരാധികളെ കുറ്റവാളികളാക്കുന്ന പതിവ് കാഴ്ചകളിലെ ഇത്തരം കുഴപ്പങ്ങളെ പൊളിക്കാനാണ് ബ്രെഹ്ത് 'ചുറ്റിക'യെടുത്തത്. 'എന്റെയുള്ളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ആപ്പിള്‍മരം കാണുമ്പോഴുള്ള സന്തോഷവും ഹിറ്റ്‌ലറുടെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോഴുള്ള ഞെട്ടലും പരസ്പരം മല്ലടിക്കുന്നു. പക്ഷേ, രണ്ടാമത്തേതുമാത്രമേ എന്നെ എഴുത്തുമേശയിലേക്ക് നയിക്കുന്നുള്ളൂ' എന്നത്രേ അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ചുറ്റിലും മോഹിപ്പിക്കുന്ന ആപ്പിള്‍ മാദകത്വങ്ങള്‍ നിറഞ്ഞാടുന്നത് കാണാതിരിക്കുന്നത് കൊണ്ടല്ല, ആ കാഴ്ചകളെയാകെ അട്ടിമറിക്കുന്ന അലര്‍ച്ചകള്‍ കേള്‍ക്കണ്ടിവന്നതുകൊണ്ടാണ്, കലയെ ഒരു കണ്ണാടിയാക്കാതെ, ബ്രെഹ്ത് അതിനെയൊരു ചുറ്റികയാക്കിയത്.

ചിട്ടയുടെ ചോദ്യറ്റനലുകള്‍

കണ്ണീര്‍ക്കടലില്‍ മുങ്ങിമരിക്കുംമുമ്പ് എങ്ങനെ അങ്ങനെയൊരു കടലുണ്ടായി എന്നും ആരാണതുണ്ടാക്കിയതെന്നും ഒരുവട്ടമെങ്കിലും ഒന്നാലോചിക്കണമെന്നാണ് ബ്രെഹ്ത് ആവശ്യപ്പെട്ടത്. മനുഷ്യജീവിതത്തില്‍ കണ്ണീരില്ലെന്നല്ല, അതാവശ്യമില്ലെന്നല്ല, അതുണ്ടാവുന്നത് എങ്ങനെയെന്ന്, ആ കണ്ണീര്‍ക്കടലിലേക്ക് മറിച്ചിടപ്പെട്ടവര്‍ മനസിലാക്കുന്നില്ലെന്നാണ് ബ്രെഹ്ത് സിദ്ധാന്തിക്കാന്‍ ശ്രമിച്ചത്. കഥ വായിച്ചും നാടകം കണ്ടും കരയരുത് എന്നല്ല, ആ കരച്ചിലിന്റെ കാരണത്തിലേക്ക് കണ്ണ് തുറക്കാനാവാത്തവിധം, കണ്ണീരില്‍ സ്വന്തം കണ്ണടഞ്ഞുപോവരുതെന്നാണ് അദ്ദേഹം അമര്‍ത്തിപ്പറഞ്ഞത്. കലാനുഭവത്തിന്റെ അനിവാര്യഭാഗമായ വികാരത്തെ അപ്പാടെ ബഹിഷ്‌കരിക്കാനല്ല; കലാനുഭവത്തിന്റെയും ജീവിതത്തിന്റെയും അത്രതന്നെ അനിവാര്യഭാഗമായ വിചാരത്തെ ബലപ്പെടുത്തുംവിധം അതിനെ ക്രമപ്പെടുത്താനാണ് ബ്രെഹ്തിന്റെ കലാസിദ്ധാന്തം ആവശ്യപ്പെടുന്നത്. ബ്രെഹ്ത് വികസിപ്പിച്ച കലയിലെ അന്യവല്‍കരണതന്ത്രം, സത്യത്തില്‍ ഫാസിസത്തിന്റെ തീവ്രവികാരപരതയെ പ്രതിരോധിക്കാനുള്ള ഒരു രാഷ്ട്രീയ പ്രതിരോധം കൂടിയായിരുന്നു. ചോരകൊണ്ട് ചിന്തിക്കുന്ന വികാരഭീകരതക്കും അപ്പത്തിനു മുമ്പെ വെടിയുണ്ട എന്ന ഗോറിങ്ങിന്റെ അലര്‍ച്ചക്കും എതിരെയുള്ള ചെറുത്ത് നില്‍പ്പെന്ന അര്‍ഥത്തില്‍ കൂടിയാണ്, ബ്രെഹ്തിന്റെ പ്രശസ്തമായ അന്യവല്‍കരണ തന്ത്രം തിരിച്ചറിയപ്പെടേണ്ടത്. ചിന്താരഹിതമായ വികാരപരതക്കല്ല, ചിന്താസാന്ദ്രമായ വികാരസൂക്ഷ്മതക്കാണ്, ഫാസിസ്റ്റ് വികാര ഭീകരതകളുടെ വെള്ളപ്പൊക്കകാലത്ത്, ബ്രെഹ്ത് പ്രാധാന്യം കൊടുത്തത്. കാലപ്പഴക്കംകൊണ്ട് മരവിച്ചുപോയ സമസ്ത സ്വാഭാവികതകളെയും ചോദ്യക്കനലുവച്ച് പൊള്ളിക്കുന്നതിലാണ് ബ്രെഹ്തിന്റെ കൃതികള്‍ വ്യാപൃതമായത്.


'ഏഴ് വാതിലുള്ള തീബസ് ആരു നിര്‍മിച്ചു? ഗ്രന്ഥങ്ങള്‍ പറയുന്നു രാജാക്കന്മാര്‍. വായിക്കുന്ന തൊഴിലാളികള്‍ ചോദിക്കുന്നു. കല്ലുചുമന്നത് രാജാക്കന്മാരോ?' എന്ന ബ്രെഹ്ത് ചോദ്യത്തില്‍ ചിന്തയുടെ ചൂടുണ്ട്. ഞങ്ങളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും കുഴിഞ്ഞ കണ്ണും എല്ലുന്തിയ ശരീരവും ഞങ്ങളുടെ രോഗത്തിന്റെ കാരണം നിങ്ങളോട് നന്നായി വിളിച്ചുപറയുന്നില്ലേ? നിങ്ങള്‍ക്ക് ഞങ്ങളുടെ രോഗം മാറ്റാനാവുമോ? എന്ന ഡോക്ടറോടുള്ള ബ്രെഹ്തിന്റെ രോഗികളുടെ ചോദ്യത്തിലും കത്തുന്നത് ചിന്തയുടെ അണയാത്ത ആ കനലാണ്. അധികാര വ്യവസ്ഥയുടെ പഴയ പാഠപുസ്തങ്ങളെ കരിച്ച, പുതിയ ചിന്താഭാവുകത്വത്തിന്റെ തീയാണ് ബ്രെഹ്തില്‍ ജ്വലിക്കുന്നത്. ഭക്ഷണത്തിന് പകരമല്ല ഒരു മരുന്നുമെന്നാണ്, ഡോക്ടര്‍ രോഗിയെ മാത്രമല്ല, രോഗം ബാധിച്ച സാമൂഹ്യാവസ്ഥകളെ ചികിത്സിക്കുന്ന പ്രവര്‍ത്തനത്തിലും പങ്കെടുക്കേണ്ടതുണ്ടെന്നാണ്, അഭ്യസ്തവിദ്യരായ ഡോക്ടര്‍മാരോട് നിരക്ഷരരായ ബ്രെഹ്തിന്റെ തൊഴിലാളിരോഗികള്‍ പച്ചക്ക് പറഞ്ഞത്!. 'തൊഴിലാളി' എന്നൊരു വാക്കുച്ചരിക്കുന്നതും ചിന്തിക്കുന്നതും കുറ്റകരമായ ഫാസിസ്റ്റ് കാലത്താണ് ഇതുപോലുള്ള ചിന്തയുടെ തീപ്പൊരികള്‍ ചിതറുന്ന കവിതകള്‍ ബ്രെഹത് എഴുതിയെന്നുള്ളത് മറക്കരുത്.

യുദ്ധകാലത്തെ
കവിതയെഴുത്ത്

'യുദ്ധമാണ് മോക്ഷം' എന്ന ഫാസിസ്റ്റ് കൊലമന്ത്രം ലോകത്തെയാകെ കീഴ്‌പ്പെടുത്താന്‍ പോവുകയാണോ എന്നൊരാശങ്ക അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നകാലത്താണ് അതിനെതിരെ യുദ്ധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ബ്രെഹ്തിന്റെ യുദ്ധവിരുദ്ധ കൃതികള്‍ രൂപംകൊണ്ടത്. മരിച്ച പട്ടാളക്കാരെപ്പോലും ശവക്കുഴിയില്‍നിന്ന് മാന്തിയെടുത്ത് യൂനിഫോം ധരിപ്പിച്ച് വീണ്ടും യുദ്ധത്തിന് അണിനിരത്തുംവിധം ചോരപ്രിയതയില്‍ ഉന്മത്തരായ ഫാസിസ്റ്റുകളെ പരിഹസിക്കുന്ന, 'മരിച്ച പട്ടാളക്കാരന്റെ പാട്ടില്‍' ഫാസിസ്റ്റ് ചിന്താശൂന്യതയുടെ ആഴമാണ് ബ്രെഹ്ത് ആവിഷ്‌കരിച്ചത്.
മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രത ആഘോഷിക്കുന്ന കവിതകള്‍ അസാധ്യമായ ഒരു കാലത്തേയാണ് 'ഇരുണ്ടകാലത്ത് പാട്ടുകളുണ്ടാവുമോ?' എന്ന ഉല്‍ക്കണ്ഠാകുലമായ ചോദ്യത്തിലൂടെ ബ്രെഹ്ത് അഭിമുഖീകരിച്ചത്. ഉണ്ടാവും. അത് പക്ഷേ, 'ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകളായിരിക്കും' എന്ന ബ്രെഹ്ത്തിന്റെ ഉത്തരമല്ലാത്ത ഉത്തരം, മനുഷ്യത്വത്തിനെതിരെ ആയുധമേന്തിയ ഫാസിസ്റ്റ് കാലത്തെ വിചാരണ ചെയ്യുന്നൊരു ചോദ്യവുമാണ്. ആ അശാന്ത കാലത്തിന്റെ നെഞ്ചിടിപ്പില്‍ കാത് ചേര്‍ത്തപ്പോഴാവണം 'ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ'വെന്ന് അദ്ദേഹം എഴുതിപ്പോയത്. 'കാട്ടില്‍ പൊലിസുകാര്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, മരങ്ങളെക്കുറിച്ച് എങ്ങനെ കവിതയെഴുതു'മെന്ന ബ്രെഹ്തിയന്‍ ആശങ്കയും ഇരുണ്ട ആ കാലത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ അധികാരമേറ്റെടുത്ത ഉടനെ ആദ്യം ചെയ്തത് ആഘോഷപൂര്‍വം പുസ്തകങ്ങള്‍ കത്തിക്കുകയാണ്. ആശയങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍, ചിന്തകള്‍ക്ക് ചങ്ങലയിടാന്‍, വിമര്‍ശനങ്ങളുടെ ശിരസെടുക്കാന്‍, അതുവഴി കഴിയുമെന്നയാള്‍ വൃഥാവ്യാമോഹിച്ചു. പലരും മുമ്പും പുസ്തകം കത്തിച്ചിട്ടുണ്ട്. ഇപ്പോഴും കത്തിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യ സംസ്‌കാരത്തെയാകെ അവഹേളിക്കുംവിധം അതിനെ ഒരശ്ലീല ആഘോഷമാക്കിയത് ഹിറ്റ്‌ലറാണ്. ജര്‍മ്മനിയുടെ ആത്മാവ് ശുദ്ധീകരിക്കാനുള്ള ഒരു മഹായജ്ഞമായിട്ടാണ്, ആ പുസ്തക ദഹനമഹോത്സവം അവിടെ ആഘോഷിക്കപ്പെട്ടത്. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, റോസാലക്‌സംബര്‍ഗ്, അഗസ്റ്റ് ബബേല്‍, ഐന്‍സ്‌റ്റൈന്‍, തോമസ്മാന്‍, ഹെമിങ് വേ, വിക്ടര്‍ ഹ്യൂഗോ, ഫ്രോയ്ഡ്, കാഫ്ക, അപ്ടണ്‍സി ക്ലയര്‍, സ്റ്റീഫന്‍ സൈ്വഗ്, ഹെന്റി ബാര്‍ബ്യൂസ്, മാക്‌സിം ഗോര്‍ക്കി... തുടങ്ങിയവരുള്‍പ്പെടെയുള്ള മഹാപ്രതിഭകളുടെ ഇരുപത്തി അയ്യായിരത്തോളം പുസ്തകങ്ങളാണ് നാസിഭക്ത ആര്‍പ്പുവിളികളുടെ അകമ്പടിയോടെ അന്നവിടെ അഗ്നിക്കിരയായത്. രാഷ്ട്രത്തിന്റെയും കുടുംബത്തിന്റെയും മാന്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുമെന്ന ഗമണ്ടന്‍ പ്രതിജ്ഞക്കൊപ്പമാണ് പുസ്തകദഹന മഹോത്സവം ജോസഫ് ഗീബല്‍സിന്റെ നേതൃത്വത്തില്‍ മഹത്തായൊരു സാംസ്‌കാരിക പ്രവര്‍ത്തനമായി നാസികള്‍ ആഘോഷിച്ചത്. അല്‍പമകലെനിന്ന് തന്റേതടക്കമുള്ള കൃതികള്‍ കത്തിച്ചാരമാവുന്നത് ലോകപ്രശ്‌സത യുദ്ധവിരുദ്ധനോവലിസ്റ്റ് ആര്‍നോല്‍ഡ് സൈ്വഗ് ഹൃദയവേദനയോടെ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ഇതൊരു തുടക്കമാണെന്നും തുടര്‍ന്നവര്‍ മനുഷ്യരെത്തന്നെ കത്തിക്കുമെന്നും അന്നേ തിരിച്ചറിഞ്ഞ് ആ ദിവസം അദ്ദേഹം ജര്‍മ്മനി വിട്ടു.


പുസ്തക ദഹനത്തെക്കുറിച്ചുള്ള ബ്രെഹ്തിന്റെ പ്രസിദ്ധമായ കവിതയില്‍ (ഠവല ആൗൃിശിഴ ീള വേല ആീീസ)െ അധികാരികള്‍ കത്തിക്കാന്‍ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ പട്ടിക നോക്കി, സത്യം പറഞ്ഞതിനാല്‍ സ്വന്തം രാജ്യമായ ജര്‍മ്മനിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരെഴുത്തുകാരന്‍, അതില്‍ തന്റെ പുസ്തകത്തിന്റെ പേര് കാണാത്തതില്‍ രോഷാകുലനാവുന്നൊരു ഗംഭീര ദൃശ്യമുണ്ട്. അയാള്‍ തന്റെ തീയാളുംപേന കൊണ്ടെഴുതി. 'എന്നെയും കത്തിച്ചുകളയൂ. ഞാനിതുവരെ എഴുതിയതെല്ലാം സത്യമായിരുന്നില്ലേ? എന്നിട്ടും നിങ്ങളെന്തുകൊണ്ടാണ് എന്റെ പുസ്തകത്തെ തീയിടുന്നതില്‍നിന്നു മാറ്റനിര്‍ത്തിയത്?'.


ഉത്തരങ്ങളല്ല ചോദ്യങ്ങളാണ്, ഇക്കിളികളല്ല ഇടിവെട്ടാണ്, സ്വാഭാവികതകളെന്ന് കരുതപ്പെടുന്നതൊക്കെയും അസ്വസ്ഥത പടര്‍ത്തുന്ന അസ്വാഭാവികതകളാണെന്ന തിരിച്ചറിവുകളാണ്, കീഴടങ്ങുന്നതുപോലും കീഴടങ്ങാനല്ല എന്ന പ്രത്യാശയാണ്, പതിവുകളുടെയൊക്കെയും പൊളിച്ചടുക്കലാണ്, ബ്രെഹ്തില്‍ തിളയ്ക്കുന്നത്.

കുയാന്‍ ബുലാറ്റ്

റഷ്യയിലെ തുര്‍ക്കിസ്ഥാന്‍ നഗറിലെ കുയാന്‍ ബുലാക്ക് പ്രദേശത്തെ തൊഴിലാളികള്‍ ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ പിരിച്ച പണമത്രയും കൊതുകിനെ കൊല്ലാന്‍ മാറ്റിവച്ചതിലെ സൂക്ഷ്മ രാഷ്ട്രീയമാണ് 'കുയാന്‍ ബുലാക്കിലെ പരവതാനി നെയ്ത്തുകാര്‍ ലെനിനെ ആദരിക്കുംവിധം' എന്ന ബ്രെഹ്തിന്റെ കവിത ആവിഷ്‌കരിക്കുന്നത് (ഠവല ഇമൃുല േണലമ്‌ലൃ െീള ഗൗ്യമി ആൗഹമസ ഒീിീൗൃ ഘലിശി). സ്വന്തം പ്രദേശത്തെ പകര്‍ച്ചപ്പനി ഇല്ലാതാക്കലാണ് ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നതിനേക്കാള്‍ പ്രസക്തം എന്ന തിരിച്ചറിവാണ് കവി ആഘോഷിക്കുന്നത്! ലെനിനെയും തങ്ങളെയും അനുസ്മരിക്കാനും ആദരിക്കാനുമുള്ള മികച്ച വഴിയാണവര്‍, പരമ്പരാഗത അനുസ്മരണ പെരുവഴി പൊളിച്ച്, പുതുതായി വെട്ടിയുണ്ടാക്കിയിരിക്കുന്നത്!. ബ്രെഹ്തിന്റെ 'കുയാന്‍ ബുലാക്ക്' കവിതയില്‍ ഒരു ഡയനാമിറ്റും പൂവും ഒന്നിച്ചിരിക്കുന്നു. മഹാന്മാരുടെ അനുസ്മരണം ആവശ്യപ്പെടുന്നത് പ്രതിമപ്രളയമല്ല, മഹത്തായ പ്രവര്‍ത്തനങ്ങളാണ്. ദുരിതം വളരുന്നൊരു നാട്ടില്‍ വന്‍പ്രതിമകള്‍ നിര്‍മിക്കും മുമ്പ് ഒരുതവണയെങ്കിലും ബന്ധപ്പെട്ടവര്‍ 'കുയാന്‍ ബുലാക്കിലെ പരവതാനി നെയ്ത്തുകാര്‍ ലെനിനെ ആദരിക്കുംവിധം' എന്ന ബ്രെഹ്തിന്റെ കവിത വായിച്ചിരുന്നെങ്കില്‍.
പ്രതിമകളുടെ എണ്ണം കുറച്ചും, സ്‌കൂള്‍, ആശുപത്രി, വായനശാല, കലാവേദി, കളിസ്ഥലങ്ങള്‍ എന്നിവയുടെ എണ്ണം കൂട്ടിയുമാണ് അനുസ്മരണം സൂക്ഷ്മമാവേണ്ടത്. ലെനിന്റെ അര്‍ധകായ പ്രതിമയേക്കാള്‍ അതുകൊണ്ടാണ് പകര്‍ച്ചപ്പനി തടയുന്ന കൊതുക് നിവാരണ പ്രവര്‍ത്തനം പ്രധാനമാവുന്നത്. അതാണ് ലെനിന്റെ സ്മരണക്കു മുമ്പില്‍ ഒരു സമൂഹത്തിന് സമര്‍പ്പിക്കാവുന്ന മഹത്തായ പുരസ്‌കാരം. ഒരു നേതാവിന്റെ പേരില്‍ ഒരു പ്രതിമക്ക് മൂവായിരം കോടി മുടക്കുന്നതിനേക്കാള്‍ എത്ര മഹത്താണ് അതേ നേതാവിന്റെ പേരില്‍ ഒരു മുന്നൂറ് കോടിയെങ്കിലും ഒരു അനാഥാലയത്തിന് നല്‍കുന്നത്? അല്ലെങ്കില്‍ മിനിമം കൊതുനിര്‍മാര്‍ജനത്തിന് ഒരു കോടിയെങ്കിലും മാറ്റിവയ്ക്കുന്നത്?


കുയാന്‍-ബുലാക്കില്‍ ആദ്യം വേണ്ടത് ലെനിന്റെ പ്രതിമയല്ലെന്ന് തിരിച്ചറിഞ്ഞതും ആ അഭിപ്രായം പരവതാനി നെയ്ത്തുകാരെ അറിയിച്ചതും സ്റ്റെപഗലേവ് എന്ന ചുവപ്പ് സൈനികനാണ്. എന്നാല്‍ ആ തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ പരവതാനി നെയ്ത്തുകാര്‍ക്കിടയില്‍ നിന്നൊരാള്‍; സ്റ്റെപഗലേവിനെപ്പോലെ കവിതയില്‍ ഒരിടത്തും അയാളുടെ പേര് പറയുന്നില്ല, എന്തുകൊണ്ടെന്നാല്‍ മാവോ പറഞ്ഞതുപോലെ, 'ജനങ്ങളാണ് കഥാനായകര്‍. നമ്മളോ ശിശുപ്രകൃതരും'.


പുല്‍ക്കൊടികളായും പൊടിപടലമായും പേരില്ലാത്തവരായും ബ്രെഹ്തിന്റെ കൃതികളില്‍ ജ്വലിക്കുന്നത്, ചരിത്രത്തില്‍ പ്രകടമാംവിധം പ്രത്യക്ഷപ്പെടാറില്ലെങ്കിലും, ചരിത്രം സൃഷ്ടിക്കുന്ന ജനങ്ങളാണ്. സ്റ്റെപഗലേവ് എന്ന ചുവപ്പ് സൈനികനാണ്, കുയാന്‍ ബുലാക്കിലെ കൊതുക് പടര്‍ത്തുന്ന പകര്‍ച്ചവ്യാധി മനസിലാക്കി, ആദ്യം പ്രതിമയല്ല ഇവിടെ ഇപ്പോള്‍ അനിവാര്യം എന്ന് തിരിച്ചറിയുന്നതും, അത് പരവാതി നെയത്തുകാരെ അറിയിക്കുന്നതും. എന്നാല്‍ ഒരുപക്ഷേ, അദ്ദേഹംപോലും പ്രതീക്ഷിക്കാത്തവിധം, ലെനിന്റെ പ്രതിമക്കുപകരം എന്തുകൊണ്ടിവിടെ, ഒരു ബാരല്‍ പെട്രോളിയം ചതുപ്പുനിലത്തൊഴിച്ചതെന്നടക്കമുള്ള കാര്യങ്ങളെല്ലാം സൂക്ഷ്മമായി, അനന്തരതലമുറകള്‍ക്ക്, 'അനുസ്മരണത്തിന്റെ രാഷ്ട്രീയത്തെ'ക്കുറിച്ച് അഗാധബോധ്യമുണ്ടാവുംവിധം രേഖപ്പെടുത്തണമെന്നും, ആ കാര്യങ്ങളെല്ലാം വിശദമാക്കുന്ന ആ ബോര്‍ഡ് ജനങ്ങള്‍ നിരന്തരം വന്നുംപോയുമിരിക്കുന്ന റെയില്‍വേസ്‌റ്റേഷനു മുന്നില്‍തന്നെ സ്ഥാപിക്കണമെന്നും പറഞ്ഞ അജ്ഞാതനായ തൊഴിലാളിയാണ് സത്യത്തില്‍ 'കുയാന്‍ ബുലാക്ക്' കവിതയുടെ കേന്ദ്രം. ബ്രെഹ്തിന്റെ കുയാന്‍ ബുലാക്ക് കവിതയില്‍ ആ പ്രദേശത്ത് എന്തുകൊണ്ടൊരു പ്രതിമ ഒഴിവാക്കി എന്ന ബോര്‍ഡ് നമുക്ക് വായിക്കാന്‍ കഴിയും? പക്ഷേ, നമ്മുടെ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് മുമ്പിലോ?

ബ്രെഹ്തിന്റെ
അന്യവല്പറ്റരണം

സ്വയം മാറാന്‍ കഴിയുമെന്നും ജീവിതത്തെ മാറ്റാന്‍ കഴിയുമെന്നും ബ്രെഹ്ത്. ബ്രെഹ്ത് വികസിപ്പിച്ച 'അന്യവല്‍കരണം' മാറ്റത്തിനുള്ള ആ ചുവടുവയ്പ്പുകള്‍ ദൃഢപ്പെടുത്താനാണ് ശ്രമിച്ചത്. അന്യവല്‍ക്കരണം എന്ന അര്‍ഥത്തില്‍ പൊതുവെ പ്രയോഗിക്കുന്ന 'ഫയര്‍ഫ്രേംഡൂന്‍ഗ്' (ഢലൃളൃലാറൗിഴ) എന്ന ജര്‍മ്മന്‍ വാക്കിന് വിമര്‍ശകര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. വി- ഇഫക്ട് എന്ന പേരിലാണത് പ്രശസ്തമായത്. ഏലിയനേഷന്‍, ഡിസ്റ്റന്‍സിങ്, എസ്ട്രന്‍ഞ്ച്‌മെന്റ്, ഡീ ഹൈമിലിയറൈസേഷന്‍ എന്നിങ്ങനെ വിവിധ രീതിയില്‍ 'ഫയര്‍ഫ്രേംഡൂന്‍ഗ്' വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വികാരപരതക്ക് ചിന്തയെ കീഴ്‌പ്പെടുത്താതിരിക്കാനുള്ള കരുതല്‍ എന്ന് ചുരുക്കിപ്പറയാം. ഏത് സന്ദര്‍ഭത്തിലായാലും ചിന്തയെ ഉണര്‍ത്തുന്ന പ്രചരണം പീഡിത ജനതയുടെ സമരത്തിന് സഹായകമാകും എന്ന പൊതുസമീപനത്തിന് കീഴ്‌പ്പെട്ടാണ് ബ്രെഹ്ത് സ്വന്തം കലാദര്‍ശനം അവതരിപ്പിച്ചിട്ടുള്ളത്.


'ജനറല്‍, നിങ്ങളുടെ ടാങ്കുകള്‍ക്ക് ഒരു കാട് മുഴുവന്‍ തകര്‍ക്കാനും ഒരുപാട് മനുഷ്യരെ കൊല്ലാനും കഴിയും. പക്ഷേ, ജനറല്‍ അതിനൊരു തകരാറുണ്ട്. അതോടിക്കാന്‍ ഒരു ഡ്രൈവര്‍ വേണം.... ജനറല്‍, മനുഷ്യന്‍ വളരെ ഉപകാരമുള്ളൊരു ജീവിയാണ്. അവന് പറക്കാനും കൊല്ലാനും കഴിയും. പക്ഷേ, ജനറല്‍ ഒരു തകരാറുണ്ട്. അവനു ചിന്തിക്കാനുമാവും!' എന്ന് യുദ്ധകവിതകളില്‍ ബ്രെഹ്ത്. 'യാത്ര തുടങ്ങാന്‍ നേരത്ത് കുതിരക്ക് ഒരുപിടി കച്ചി അധികം നല്‍കുന്ന വൃദ്ധ, തുഴയെടുക്കുന്നതിനു മുന്‍പ് കടല്‍ക്ഷോഭത്തെക്കുറിച്ച് ചിന്തിക്കുന്ന നാവികന്‍, മഴ വരുന്നതിന്റെ സൂചന ലഭിച്ചാല്‍ തൊപ്പി നേരെയിടുന്ന കുട്ടി, അവരിലെല്ലാമാണ് എന്റെ പ്രതീക്ഷ. അവരെല്ലാവരും യുക്തിയുടെ സ്വരം ശ്രവിക്കുന്നവരാണ്. സാമാന്യബുദ്ധിക്ക്, യുക്തിക്ക് മനുഷ്യന്റെ മേലുള്ള വമ്പിച്ച സ്വാധീനശക്തിയില്‍ എനിക്ക് വിശ്വാസമുണ്ട്. (ഒരു കല്ലെടുത്ത് നിലത്തിട്ട്) ഈ കല്ല് താഴോട്ടിടുമ്പോള്‍ അത് താഴോട്ട് വീഴില്ലെന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. ഇത്തരമൊരു തെളിവില്‍നിന്ന് ലഭിക്കുന്ന ആനന്ദം ചെറുതൊന്നുമല്ല. മിക്കവരും അതംഗീകരിക്കും. ക്രമേണ എല്ലാവരും. 'മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ചിന്തിക്കല്‍' എന്ന് ബ്രെഹ്തിന്റെ ഗലീലിയോ.

ഫാസിസ്റ്റുകള്‍ ജയിച്ചാല്‍ മരിച്ചവര്‍ക്കുപോലും രക്ഷയുണ്ടാവില്ലെന്ന് എഴുതിയത് ബ്രെഹ്തിന്റെ അടുത്ത സുഹൃത്തും ഫാസിസ്റ്റ്‌വിരുദ്ധ ചിന്തകനുമായ വാള്‍ട്ടര്‍ ബെഞ്ചമിനാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നവനാസികള്‍ ബ്രെഹ്തിന്റെ ശവകുടീരത്തിനുമേല്‍, 'നശിച്ച ജൂതപ്പട്ടി, നീ പുറത്തുപോ' എന്നെഴുതിയത്!. ബ്രെഹ്ത് മരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവരിപ്പോഴും മുമ്പെന്നപോലെ ബ്രെഹ്തിന്റെ സര്‍ഗാത്മക പ്രക്ഷോഭങ്ങളെ പേടിക്കുന്നു. ആത്മബോധത്തിന്റെ മണ്ണ് കാലിന്നടിയില്‍നിന്ന് ഏറെ ഒലിച്ചുപോയിട്ടും, അരാഷ്ട്രീയതയുടെ മഴ ഏറെ തിമര്‍ത്ത് പെയ്തിട്ടും, ആ എഴുത്തിലെ തീ ആളുകതന്നെയാണ്. സംശയം തോന്നുന്നവരുണ്ടാവാം!.

'പക്ഷേ, സംശയങ്ങളായ എല്ലാ സംശയങ്ങളിലും വച്ച് ഏറ്റവും മനോഹരമായ ഒന്നുണ്ട്. അത് നടുവൊടിഞ്ഞവരും, നിരാശരായവരും, ശിരസുയര്‍ത്തി 'സ്വന്തം' മര്‍ദകരുടെ ശക്തിയില്‍ സംശയിക്കാന്‍ തുടങ്ങുന്നതാണത്' (ബ്രെഹ്ത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago