HOME
DETAILS

ബംഗാളില്‍ സി.പി.എം-ബി.ജെ.പി കൂടിക്കാഴ്ച; സര്‍ക്കാറിനെ തള്ളിയിടാനുള്ള കരുനീക്കമെന്ന് തൃണമൂല്‍

  
Web Desk
October 27 2022 | 07:10 AM

national-bjp-mps-meeting-with-cpm-leader-in-north-bengal-part-of-design-to-destabilise-region-govt2022

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി- സി.പി.എം കൂടിക്കാഴ്ച. ദീപാവലി ദിനത്തില്‍ സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുമായാണ് ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാറിനെ തള്ളിയിടാനുള്ള കരുനീക്കമാണ് കൂടിക്കാഴ്ചയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ തള്ളിയ ഭട്ടാചാര്യ ബി.ജെ.പി നേതാക്കളുടേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് വിശദീകരിച്ചു. ഭാര്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് ബി.ജെ.പി നേതാക്കള്‍ വന്നതെന്ന് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. ദീപാവലിയോട് അനുബന്ധിച്ച് അവര്‍ ഡ്രൈ ഫ്രൂട്ട്‌സും കൊണ്ടുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം അവരുടെ അരക്ഷിത ബോധത്തിന്റെ അടയാളമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഡാര്‍ജിലിങ് എംപി രാജു ബിസ്ത, സിലിഗുരി എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി സംഘം മുന്‍ സിലിഗുരി മേയര്‍ കൂടിയായ ഭട്ടാചാര്യയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിലിഗുരിയിലെ പ്രധാന സി.പി.എം നേതാവായിരുന്ന, ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എയായ ശങ്കര്‍ ഘോഷിന്റെ അടുത്ത സുഹൃത്താണ് ഭട്ടാചാര്യ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ആറു തവണ സിലിഗുരിയില്‍ നിന്ന് സഭയിലെത്തിയ ഭട്ടാചാര്യയെയാണ് ശങ്കര്‍ ഘോഷ് തോല്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള' നീക്കങ്ങളാണ് നടത്തുന്നതെന്ന് മുഖപത്രമായ ജഗോ ബംഗ്ലയില്‍ തൃണമൂല്‍ ആരോപിച്ചു. ഉത്തരബംഗാളിലെ പ്രമുഖ നേതാവുമായുള്ള കൂടിക്കാഴ്ചക്കു പിന്നിലെ ലക്ഷ്യം ബംഗാള്‍ വിഭജനമാണെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു.

'ഇത് സൗഹൃദ സന്ദര്‍ശനം മാത്രമല്ല. വടക്കന്‍ ബംഗാളിനെ അസ്ഥിരപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റ ശേഷം, സംസ്ഥാനത്തെ വിഭജിക്കാനാണ് ആ പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കാനോ പ്രത്യേക സംസ്ഥാനമാക്കാനോ ആണ് ശ്രമം. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങള്‍ അപലപിക്കുന്നു' തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

ബംഗാളിനെ വിഭജിച്ച് ഉത്തരബംഗാളിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അടുത്ത വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നവരുമേറെ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു ഭിന്നമായി ഉത്തരബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ചാണ്. ഭട്ടാചാര്യയെ പോലുള്ള മുതിര്‍ന്ന നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ചാല്‍ അത് നേട്ടമാകുമെന്ന് ബി.ജെ.പി കരുതുന്നുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരബംഗാളിലെ എട്ടില്‍ ഏഴു സീറ്റും വിജയിച്ചത് ബി.ജെ.പിയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ നിയമസഭയില്‍ ഈ പ്രകടനം ബി.ജെ.പിക്ക് ആവര്‍ത്തിക്കാനായില്ല. 54 സീറ്റില്‍ മുപ്പതെണ്ണത്തിലാണ് ബിജെപി ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 23 സീറ്റും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ഒരു സീറ്റും ലഭിച്ചു. മാര്‍ച്ചിലാണ് ഉത്തരബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  13 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം; നോമ്പെടുക്കേണ്ടത് മൂന്ന് രൂപത്തില്‍

qatar
  •  21 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  34 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  37 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  2 hours ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  2 hours ago