ദുബൈയിലെ താമസക്കാരാണോ? മിറാക്കിൾ ഗാർഡനിൽ കുറഞ്ഞ നിരക്കിൽ പ്രവേശിക്കാൻ അവസരം
ദുബൈയിലെ താമസക്കാരാണോ? മിറാക്കിൾ ഗാർഡനിൽ കുറഞ്ഞ നിരക്കിൽ പ്രവേശിക്കാൻ അവസരം
ദുബൈ: രാജ്യത്തിന്റെ പ്രിയപ്പെട്ട ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ദുബൈ മിറാക്കിൾ ഗാർഡനിലേക്കുള്ള പ്രവേശന ഫീസ് കുറച്ചു. യുഎഇയിലെ താമസക്കാർക്ക് മാത്രമാണ് കുറഞ്ഞ ഫീസിൽ പൂക്കളുടെ ഈ അത്ഭുതലോകം കാണാനാവുക. പ്രവേശന ഫീസിൽ വർധന ഉള്ളപ്പോൾ യുഎഇ നിവാസികൾക്ക് കഴിഞ്ഞ വർഷത്തേക്കാളും കുറഞ്ഞ നിരക്കിലാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്.
ദുബൈ മിറാക്കിൾ ഗാർഡൻ സന്ദർശിക്കാൻ 65 ദിർഹം ആണ് യുഎഇ നിവാസികൾ ഫീസായി നൽകേണ്ടത്. നേരത്തെ ഇത് 95 ദിർഹം ആയിരുന്നു. 30 ദിർഹം കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ബൊട്ടാണിക്കൽ പ്രതിനിധികളായ മുതിർന്നവർക്കും (അല്ലെങ്കിൽ 12 വയസ്സിന് മുകളിലുള്ളവർക്കും) കുട്ടികൾക്കും (3 നും 12 നും ഇടയിൽ പ്രായമുള്ളവർ) പ്രവേശനത്തിന് 65 ദിർഹം ആണ് ഈടാക്കുന്നത്.
അതേസമയം, സന്ദർശകരായി മുതിർന്നവർക്ക് (12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്) വ്യക്തിഗത പ്രവേശനത്തിന് 95 ദിർഹവും 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 80 ദിർഹവും ആണ് പ്രവേശന ഫീസ്. 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ കിഴിവ് നിരക്ക് ലഭിക്കും. ദുബൈ മിറാക്കിൾ ഗാർഡനിലെ പ്രത്യേക കൗണ്ടറുകളിൽ മാത്രമേ ടിക്കറ്റുകൾ വിൽക്കൂ. വിനോദസഞ്ചാരികളെയും മറ്റ് സന്ദർശകരെയും അപേക്ഷിച്ച് യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവ് നിരക്കുകൾ നൽകിയിട്ടുണ്ടെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 75 ദിർഹം ആയിരുന്നു യുഎഇ നിവാസികൾ നൽകേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."