HOME
DETAILS

ബന്ധങ്ങള്‍ ബന്ധനങ്ങളാവുമ്പോള്‍

  
backup
August 16 2021 | 04:08 AM

64563526-2


ഡോ.അനീസ് അലി (9544001717)


പ്രണയ നൈരാശ്യം മൂലം കാമുകിയെ വെടിവച്ചു കൊന്നശേഷം സ്വയം വെടിയുതിര്‍ത്തുമരിച്ച ചെറുപ്പക്കാരന്റെ ചിത്രം നമ്മുടെ മനസില്‍ നിന്നു ഇപ്പോഴും മാഞ്ഞിട്ടില്ല. കൊന്നില്ലെങ്കിലും കൊലപാതകത്തിന്റെ വക്കിലെത്തിയ അനേകം മനുഷ്യരും അതിനെ കുറിച്ചു ചിന്തിക്കുന്ന നിരവധി മനസ്‌കരുമുണ്ടാവും നമുക്ക് ചുറ്റും. ചിരിച്ചും കളിച്ചും നമ്മുടെ മുന്നിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും സ്‌ഫോടനാന്മകമായ മനസുണ്ടാവും. പ്രണയം പ്രകൃതി നിശ്ചിതമായ മനുഷ്യന്റെ ഒരു വികാരമാണ്. ആര്‍ക്കും കൃത്രിമമായി മനസിനകത്തേക്ക് സന്നിവേശിപ്പിക്കാനോ അതുപോലെ തന്നെ പിഴുതെറിയാനോ കഴിയാത്ത ഒരു അദൃശ്യമായ വികാരമാണത്. മണ്ണിലേക്ക് വേരുകള്‍ ആഴ്ന്നിറങ്ങുന്നതുപോലെ മനസിലേക്ക് അറിയാതെ ഇറങ്ങിചെല്ലുകയും, വേരുറച്ചാല്‍ പിഴുതുമാറ്റുക അസാധ്യമാവുകയും ചെയ്യുന്ന ഒരു വികാരം. മാനസയുടെയും രാഖിലിന്റേയും ജീവിതവും മരണവും നമ്മുടെ പലരുടേയും ചിന്തയില്‍ പല തരത്തിലുള്ള ആലോചനകളും ചിന്തകളും ഉണര്‍ത്തിയിട്ടുണ്ടാവും. ആദ്യം അറിയേണ്ട കാര്യം അവളെ അയാള്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നോ എന്നാണ്. നാടും വീടും ഉപേക്ഷിച്ചു അവള്‍ക്ക് പിന്നാലെ അയാള്‍ സഞ്ചരിച്ചു. നേരത്തെയുണ്ടായ പ്രണയം തകര്‍ന്നതില്‍ നിന്നുമുള്ള മോചനവും പ്രതീക്ഷയുമായിരുന്നു അയാള്‍ക്ക് കാമുകി. ഈ വിഷയം കൈകാര്യം ചെയ്തിടത്തെ പാകപ്പിഴവുകളാണ് എല്ലാ അപകടത്തിനും കാരണം.

മനസിനെ തിരിച്ചറിയണം

മനുഷ്യ മനസുകള്‍ പല രീതിയിലുള്ളതായിരിക്കും. ക്ഷിപ്രകോപികളും ചെറിയ രീതിയില്‍ കോപം പ്രകടിപ്പിക്കുന്നവരുമുണ്ടാവും. വര്‍ഷങ്ങളോളം പ്രതികാര ദാഹം അഗ്‌നിസമാനമായി മനസില്‍ സൂക്ഷിക്കുന്നവരുമുണ്ടാവും. ഇത്തരക്കാരെ മനസിലാക്കിയിട്ടുവേണം ഇവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍. ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വ്യക്തികളും സമൂഹവും കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിലെ പിഴവുകളാണ് അടിസ്ഥാനപരമായി ഈ ദുരന്തത്തിന്റെ കാരണം. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെടുന്നത്. എന്നാല്‍ അതു വളരെ വേഗത്തില്‍ വലിയ ഹൃദയ ബന്ധമായി മാറി. ഒരു മനുഷ്യനെ അഗാധമായി സ്‌നേഹിച്ചാല്‍ അത് ഒഴിവാക്കിയെടുക്കാന്‍ സ്വാഭാവികമായ സമയവും കാലവും ആവശ്യമാണ്. അയാളുമായുള്ള ബന്ധം ഒഴിവാക്കുന്നതില്‍ സുഹൃത്തുക്കളും ബന്ധുക്കളും സ്വീകരിച്ച സമീപനമണ് പ്രശ്‌നമായത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ആ രണ്ടു വ്യക്തികള്‍ മാത്രമല്ല. അവരുടെ സൂഹൃത്തുക്കളും കുടുംബവുമാണ്. അയാളെ പിന്തിരിപ്പിക്കാന്‍ അവര്‍ പൊലിസിന്റെ സഹായം തേടുകയാണ് ചെയതത്. പൊലിസിന്റെ മുന്നില്‍ നിയമ നടപടി ഒഴിവാക്കാന്‍ എല്ലാം പരിഹൃതമായെന്ന് ഒരു പക്ഷേ അവന്‍ പറഞ്ഞിട്ടുണ്ടാവാം. എന്നാല്‍, ഇത് ഒരുപക്ഷേ അവനെ പ്രകോപിപ്പിച്ചിരിക്കാനാണ് സാധ്യത. ഈ ചിന്തയായിരിക്കും കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചത്. തനിക്ക് സമാധാനം ഇല്ലെങ്കില്‍ സമാധാനം അവള്‍ക്കും വേണ്ടെന്ന് അവന്‍ കരുതിക്കാണും. തന്നെ ഒഴിവാക്കി അവള്‍ സുരക്ഷിതമായി ജീവിക്കേണ്ട എന്നും വിചാരിച്ചു കാണും. അതില്‍ ഇത്തരം വ്യക്തികളെ അവരെ വിഷയങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതു മാത്രമാണ് പരിഹാരം. പൊലിസും പട്ടാളവും വിഷയത്തെ ചിലപ്പോള്‍ കൈകാര്യം ചെയ്യുന്നത് അപകടം സൃഷ്ടിക്കും.

സൗഹൃദം കാവലൊരുക്കണം

നമ്മുടെ കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കളിലും ഇതുപോലെയുള്ള നിരവധി പ്രശ്‌നങ്ങളുണ്ടാവും. വിഷയം കൈകാര്യം ചെയ്യാന്‍ ഇതിലുള്‍പ്പെട്ട വ്യക്തിയെ മാത്രം ഏല്‍പിച്ചാല്‍ പ്രശ്‌നം കലുഷിതമാവും. നമ്മുടെ കുട്ടികള്‍ക്കും സുഹൃത്തുക്കള്‍ക്കും സമാനമായ പല വിഷയങ്ങളും ഉണ്ടാവുമ്പോള്‍ അതിനെ സൂക്ഷ്മമായി വേണം കൈകാര്യം ചെയ്യാന്‍. ഇത്തരം വിഷയങ്ങളിലകപ്പെട്ടവര്‍ ഒരു പക്ഷേ ഒന്നും തുറന്നു പറഞ്ഞുകൊള്ളണമെന്നില്ല. അവരുടെ മനസ് വായിച്ചറിയാനുള്ള ശ്രമമാണ് ആദ്യം ഉണ്ടാവേണ്ടത്. ബന്ധുക്കളോട് പറയാന്‍ മടിക്കുന്നത് ചിലപ്പോള്‍ സുഹൃത്തുക്കളോട് പറയാം. അപ്പോള്‍ സുഹൃത്തുക്കള്‍ വഴി കാര്യങ്ങളുടെ കിടപ്പ് മനസിലാക്കാം. മറ്റു ചിലപ്പോള്‍ സൈക്കോളജിസ്റ്റിന്റേയോ സൈക്യാട്രിസ്റ്റിന്റേയോ സഹായം വേണ്ടിവരും. എങ്ങനെയായാലും ആളുകളുടെ മനസറിഞ്ഞു വേണം പരിഹാരം കാണാന്‍. ഇത്തരം വിഷയങ്ങളില്‍ നിന്നു പിന്തിരിയാന്‍ ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടു ഫലമുണ്ടാവില്ലെന്ന കാര്യം ആദ്യം ഓര്‍ക്കണം. മക്കള്‍ക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ രക്ഷിതാക്കള്‍ ചിലപ്പോള്‍ ഞെട്ടുകയും ദേഷ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം കുട്ടികളോട് പ്രകടിപ്പിച്ചിട്ടു ഒരു കാര്യവുമില്ല. അവരോട് പതുക്കെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഏതു സ്‌റ്റേജിലാണ് അവരുള്ളതെന്നു മനസിലാക്കുകയും ചെയ്യുക. ആദ്യം സരസമായി ഉപദേശിക്കുക. സുഹൃത്തുക്കള്‍ വഴി ശ്രമം നടത്തുക. സൈക്കോളജിസ്റ്റിനേയോ സൈക്യാട്രിസ്റ്റിനേയോ സമീപിച്ചു ആവശ്യമായ ചികിത്സ നേടുക. ചെറു പ്രായത്തില്‍ തന്നെ കുട്ടികളോട് മനസു തുറന്നു സംസാരിച്ചു ശീലിച്ചാല്‍ എത്ര വലിയവരായാലും എല്ലാ വിഷയങ്ങളും അവര്‍ വീട്ടില്‍ പറയും. എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ അകലം പാലിച്ചു കൊണ്ടാണ് മാതാപിതാക്കള്‍ വളര്‍ത്തിയതെങ്കില്‍ ആ അകലം അവര്‍ എക്കാലത്തും പ്രകടിപ്പിക്കും. പിന്നെ അവരുടെ മനസിലേക്ക് കയറുക സാധ്യമല്ല. വീട്ടിലെ വിഷയങ്ങളെല്ലാം ഒരുമിച്ചു സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ വളര്‍ത്തി എടുക്കണം. എത്ര തിരക്കാണെങ്കിലും മക്കളോട് ഉള്ള് തുറന്നു സംസാരിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം.

ഔഷധം ഫലപ്രദം

ഇത്തരം ബന്ധങ്ങളുള്ളവര്‍ ചില ഘട്ടങ്ങളില്‍ കലുഷിത മാനസികാവസ്ഥയുള്ളവരായിരിക്കും. മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും തങ്ങളുടെ ബന്ധത്തെ എതിര്‍ക്കുമ്പോള്‍ എങ്ങനെ അത് ജയിക്കും എന്ന ചിന്ത വരുന്ന സമയമായിരിക്കുമത്. ഒളിച്ചോട്ടത്തെ കുറിച്ചും ആത്മഹത്യയെ കുറിച്ചും ചിന്തിക്കുന്ന ഘട്ടം. ഒന്നും പറഞ്ഞാല്‍ മനസിലാക്കാന്‍ പോലും കഴിയാത്ത മാനസിക വിഭ്രാന്തിയുള്ള സാഹചര്യം. ഇത്തരക്കാരോട് സാരോപദേശവും വേദവും ഓതിയിട്ടു കാര്യമില്ല. അതു കേള്‍ക്കാന്‍ കഴിയുന്ന രീതിയിലേക്ക് അവരുടെ മനസിനെ പാകപ്പെടുത്തണം. അതിന് ചിലപ്പോള്‍ സൈക്യാട്രിസ്റ്റിന്റെ സഹായം വേണ്ടിവരും. പ്രണയ നൈരാശ്യം മൂലം തകര്‍ന്ന മനസിനുടമയായ മനുഷ്യനു മരുന്നു നല്‍കിയിട്ട് എന്തു ഗുണം എന്നു ചിലര്‍ ചോദിക്കാറുണ്ട്. മനോരോഗ ചികിത്സയെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഈ ചോദ്യമുയരുന്നത്. പ്രേമം പുന:സ്ഥാപിക്കാനല്ല മരുന്നു നല്‍കുന്നത്. കലുഷിതവും വിഭ്രാന്തവുമായ മനസിലെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനായാണ് മരുന്ന് നല്‍കുന്നത്. ഔഷധം ഫലപ്രദമായാല്‍ ഇവര്‍ ശന്തമനസ്‌കരാവും. പിന്നീട് കാര്യങ്ങല്‍ പറഞ്ഞു ബോധിപ്പിച്ചുകൊടുക്കാം.

(ഇന്ത്യയിലും വിദേശത്തും സൈക്യാട്രിക് കണ്‍സള്‍ട്ടന്റായി സേവനം ചെയ്യുന്ന വ്യക്തിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago