HOME
DETAILS

സഹായങ്ങള്‍ക്ക് നന്ദി, എന്നാല്‍ സൈനിക ഇടപെടല്‍ വേണ്ട'; ഇന്ത്യക്ക് അഭിനന്ദനത്തോടൊപ്പം താലിബാന്റെ മുന്നറിയിപ്പും

  
backup
August 16 2021 | 04:08 AM

world-taliban-appreciates-indias-capacity-building-efforts-in-afghanistan

ദോഹ: അഫ്ഗാനിസ്താന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. ഖത്തറില്‍ നിന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കുന്നത്.

അഫ്ഗാന്‍ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്പും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്കായി അണക്കെട്ടുകള്‍, ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അഫ്ഗാനിസ്താന്റെ വികസനം, പുനര്‍നിര്‍മാണം, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാര്‍ഹമാണ്. അഫ്ഗാനിലെ ഇന്ത്യന്‍ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാന്‍ വക്താവ് മറുപടി നല്‍കി.

എന്നാല്‍ ഇന്ത്യന്‍ സൈന്യം അഫ്ഗാനിലേക്ക് വന്നിട്ടുണ്ടെങ്കില്‍, ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിലുണ്ടെങ്കില്‍, അത് അവര്‍ക്ക് നല്ലതല്ല. അഫ്ഗാനില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യ മനസിലാക്കിയിട്ടുണ്ടാകും. അത് ഇന്ത്യക്ക് ഒരു തുറന്ന പുസ്തകമാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പൊതുനയം തങ്ങള്‍ക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ പാക്തിയ ഗുരുദ്വാരയിലെ പതാക സിഖ് വിഭാഗക്കാര്‍ തന്നെയാണ് നീക്കം ചെയ്തതെന്ന് സ്ഖ് ഹിന്ദു വിഭാഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. പതാക കണ്ടാല്‍ ആരെങ്കിലും ഉപദ്രവിക്കുമെന്നാണ് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് സിഖുകാര്‍ പറഞ്ഞത്. തങ്ങളുടെ ഉറപ്പില്‍ അവര്‍ പതാക വീണ്ടും ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബസികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും താലിബാന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയുമില്ല. എംബസിയെയോ നയതന്ത്രജ്ഞനെയോ ലക്ഷ്യമിടുന്നില്ല. ഇത് പല തവണ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ താലിബാന്‍ പ്രതിബദ്ധമാണെന്നും താലിബാന്‍ വക്താവ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി

ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ദോഹയില്‍ ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഇന്ത്യന്‍ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നുവെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

പാക് ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില നയങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് താലിബാന് അവരുമായി ബന്ധമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago