കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും; യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചു
കാബൂള്‍; എന്താണ് സംഭവിക്കുന്നതെന്നോ ഇനിയെന്തു സംഭവിക്കുമെന്നോ അറിയാത്ത അനിശ്ചിതത്വം തീര്‍ത്ത ആശങ്കയില്‍ നാടുവിടാനൊരുങ്ങുകയാണ് ഒരു ജനത. പിറന്ന നാടുംവീടും ഉപേക്ഷിച്ച് കിട്ടിയതെല്ലാം കെട്ടിപ്പെറുക്കിയുള്ള യാത്ര. എത്രയും പെട്ടെന്ന് സുരക്ഷിത തീരമണയണെന്ന മോഹവുമായുള്ളവരുടെ തിക്കും തിരക്കും അക്ഷരാര്‍ത്ഥത്തില്‍ യുദ്ധ ഭൂമികയാക്കിയിരിക്കുന്നു കാബൂളിനെ.
This is, perhaps, one of the saddest images I've seen from #Afghanistan. A people who are desperate and abandoned. No aid agencies, no UN, no government. Nothing. pic.twitter.com/LCeDEOR3lR
— Nicola Careem (@NicolaCareem) August 16, 2021
കാബൂള്‍ വിമനത്താവളത്തിലെ തിക്കുംതിരക്കും കാരണം യു.എസ് സൈനികര്‍ ആകാശത്തേക്ക് നിറയൊഴിച്ചെന്ന് ബി.ബി.സി ഉള്‍പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'വല്ലാതെ ഭീതി തോന്നുന്നു. അവര്‍ നിരവധി തവണയാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്' ഒരു ദൃക്‌സാക്ഷി എ.എഫ്.പിയോട് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ കയറിപ്പറ്റാനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദൃശ്യങ്ങളും വെടിയുതിര്ഡക്കുന്നതിന്റെ ദൃശ്യങ്ങളും ബി.ബി.സി പങ്കുവെച്ചിട്ടുണ്ട്.
Another day begins in Kabul, a sea of people rushing into the Kabul airport terminal. #AFG pic.twitter.com/UekpGJ2MWd
— Jawad Sukhanyar (@JawadSukhanyar) August 16, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."