HOME
DETAILS

'130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടി ആവശ്യപ്പെടുന്നത് എന്തെന്നാല്‍...കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണം' പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

  
backup
October 28 2022 | 07:10 AM

national-amid-row-arvind-kejriwal-writes-to-pm-modi-on-lakshmi-ganesha-photos-on-notes111

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡല്‍ഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. രാജ്യത്തിന്റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണം. ഈ ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

'രാജ്യത്തെ കറന്‍സികളില്‍ ഗാന്ധിജിക്കൊപ്പം ലക്ഷ്മി ദേവിയും ഗണേശ ദേവനും വേണമെന്നത് 130 കോടി ജനങ്ങളുടെ ആഗ്രഹമാണ്. ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്ന അവസ്ഥയിലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യം വികസ്വര രാജ്യങ്ങളുടെ കൂട്ടത്തിലാണ്. നമ്മുടെ രാജ്യത്ത് ഇന്നും ഒരുപാട് പേര്‍ ദരിദ്രാവസ്ഥയിലാണ്. എന്തുകൊണ്ടാണിത്.

നമ്മള്‍ കഠിനാധാവാനം ചെയ്യുന്നതോടൊപ്പം നമുക്ക് ദൈവത്തിന്റെ അനുഗ്രഹം കൂടി ലഭിക്കേണ്ടതുണ്ട്. ശരിയായ നീതി, കഠിനാധ്വാനം, ദൈവാനുഗ്രഹം. അങ്ങനെയാണ് രാജ്യം ഉന്നതിയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചുന്നു. അതിനു ശേഷം നിരവധിയാളുകളുടെ ഭാഗത്തു നിന്ന് എന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായി. ജനങ്ങള്‍ക്ക് ഇതില്‍ വളരെയേറെ താല്‍പര്യമാണുള്ളത്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാകണമെന്ന് നിരവധി പേരാണ് ആഗ്രഹിക്കുന്നത്- കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെജ്‌രിവാള്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നോട്ടിന്റെ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് നിലനിര്‍ത്തിക്കൊണ്ട്, മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം വെച്ചാല്‍ രാജ്യത്തിന് മുഴുവന്‍ അവരുടെ അനുഗ്രഹം ലഭിക്കുമെന്നും ഇന്തോനേഷ്യയ്ക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നുമാണ് കെജ്‌രിവാളിന്റെ ചോദ്യം.

അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യത്തിനെതിരെ നേരത്തെ ബിജെപി വക്താവ് സംബിത് പത്ര രംഗത്ത് എത്തി. കെജ്!രിവാള്‍ ഹിന്ദുദൈവങ്ങളെ അപമാനിക്കുകയാണെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലെ ബഹുസ്വരമായ രാജ്യത്തെ ഒരു മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കെജ്‌രിവാള്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

ഗുജറാത്ത് തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടാണ് കെജ്‌രിവാളിന്റെ നീക്കമെന്നാണ് വിമര്‍ശനം. കെജ്‌രിവാളിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും സജീവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി

National
  •  2 days ago
No Image

പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി

Kerala
  •  2 days ago
No Image

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

Kerala
  •  2 days ago
No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  2 days ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  2 days ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  2 days ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  2 days ago
No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  2 days ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  2 days ago