അശ്‌റഫ് ഗനി ഒമാനില്‍; നാടുവിട്ടത് നാലു കാറുകള്‍ നിറയെ പണവുമായി
കാബൂള്‍: താലിബാനെ ഭയന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ഒമാനിലേക്ക് കടന്നു.
താജിക്കിസ്ഥാന്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണിത്. ഒമാനില്‍ നിന്ന് ഗനി യു.എസിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അദ്ദേഹത്തോടൊപ്പം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മുഹിബ്ബുമുണ്ട്. താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദശന്‍ബെയില്‍ ഗനി സഞ്ചരിച്ച വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല.
അതിനിടെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് നാടുവിട്ടതെന്ന് ഗനി വിശദീകരിച്ചിരുന്നു. എന്നാല്‍, ഗനി സ്ഥലംവിട്ടത് പണവുമായാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
'കുറെ നോട്ടുകെട്ടുകള്‍ റണ്‍വേയില്‍ ഉപേക്ഷിച്ചു'
പണം നിറച്ച കാറുകളുടെ അടമ്പടിയോടെയാണ് ഗനി ഞായറാഴ്ച ഉച്ചയോടെ വിമാനത്താവളത്തിലേക്കു പോയതെന്ന് റഷ്യന്‍ എംബസി വക്താവ് വെളിപ്പെടുത്തി.
നാലു കാറുകള്‍ നിറയെ പണമായിരുന്നു. അതില്‍ കുറച്ച് ഒരു ഹെലികോപ്റ്ററിലേക്കു മാറ്റാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ മുഴുവനായി കൊണ്ടുപോകാന്‍ സാധിച്ചില്ല. കുറെ നോട്ടുകെട്ടുകള്‍ അവര്‍ റണ്‍വേയില്‍ ഉപേക്ഷിച്ചെന്നും റഷ്യന്‍ എംബസി വക്താവ് നികിത ഇഷെന്‍കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."