HOME
DETAILS

കാര്‍ഷിക പദ്ധതികള്‍കൊണ്ട് കൃഷിക്കാരന് എന്തുനേട്ടം?

  
backup
October 09 2023 | 01:10 AM

what-are-the-benefits-of-agricultural-projects-to-the-farmer

കാര്‍ഷിക പദ്ധതികള്‍കൊണ്ട് കൃഷിക്കാരന് എന്തുനേട്ടം?

നമ്മുടെ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപകൊണ്ട് യഥാര്‍ഥത്തില്‍ ഇവിടെ കൃഷിയും അനുബന്ധ സംവിധാനങ്ങളും വളര്‍ന്നിട്ടുണ്ടോ? ബജറ്റ് വിഹിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നീക്കിവയ്ക്കുന്നത് കൃഷിയുടെ അഭിവൃദ്ധിക്കാണ്. കൃഷിതദ്ദേശ സ്വയംഭരണ വകുപ്പുകള്‍, കൃഷി മന്ത്രിയുടെ കീഴിലുള്ള വിവിധ ബോര്‍ഡ് കോര്‍പറേഷനുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഫാമുകള്‍ തുടങ്ങിയവ വഴി ആവിഷ്‌കരിക്കുന്ന വിവിധ കൃഷി പദ്ധതികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? കോടികള്‍ വര്‍ഷംതോറും ഈ മേഖലയില്‍ ഒഴുക്കിയിട്ടും വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ക്ക് വരെ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്.

1987 ലാണ് കൃഷിവകുപ്പ് രൂപപ്പെട്ടതെങ്കിലും രണ്ടായിരത്തിനുശേഷമാണ് കൃഷിയുടെ വ്യത്യസ്തതലത്തിലുള്ള അഭിവൃദ്ധിക്കുവേണ്ടി വിവിധ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും ബോര്‍ഡുകളും കോര്‍പറേഷനുകളും അടക്കം നൂറുകണക്കിന് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ളത്. അതിനുമുമ്പും ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നു. അവര്‍ ഇവിടുത്തെ ജനത്തെ തീറ്റിപ്പോറ്റിയിരുന്നു. കേരളത്തില്‍ കൃഷി വകുപ്പ് ആരംഭിക്കുമ്പോള്‍ 8.76 ലക്ഷം ഹെക്റ്ററില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും കാര്‍ഷിക സര്‍വകലാശാല പോലെയുള്ള വെള്ളാനകളുമടക്കം ഈ മേഖലയില്‍ കോടികള്‍ ചെലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? കര്‍ഷകന് എന്തു നേട്ടം?

ഇതെല്ലാം ഉണ്ടായിട്ടും സാധാരണ കര്‍ഷകര്‍ ഇപ്പോഴും കൃഷിയിറക്കാന്‍ സമയമാവുമ്പോള്‍ ആധാരമോ സ്വര്‍ണമോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ പലിശക്കാരനില്‍ നിന്നു കടം വാങ്ങിയും കൃഷി ചെയ്യേണ്ടിവരികയാണ്. സോഷ്യല്‍ ഓഡിറ്റിന് പോലും വിധേയമാക്കാതെ ഖജനാവിലെ കോടികള്‍ വീണ്ടും ഈ മേഖലയിലേക്ക് ഒരു വീണ്ടുവിചാരവുമില്ലാതെ ഒഴുക്കുന്നത് എന്തിനാണ്? ആരെ സംരക്ഷിക്കാനാണ്?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരിക്കുമ്പോള്‍ മൊത്തം ജനറല്‍ ഫണ്ടിന്റെ 35 ശതമാനം നിര്‍ബന്ധമായും കാര്‍ഷിക മേഖലക്ക് വക ഉള്‍പ്പെടുത്തണം. നഗര കേന്ദ്രീകൃത തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത് വലിയ തലവേദനയാണ്. അതുകൊണ്ട് ഈ പണം ചെലവഴിക്കുന്നതിനുവേണ്ടി തട്ടിക്കൂട്ട് പദ്ധതികള്‍ വര്‍ഷംതോറും പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തും. ഈ കോടികള്‍കൊണ്ട് കൃഷിക്ക് ഒരു ഉയര്‍ച്ചയും ആ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉണ്ടായിട്ടില്ലന്ന് മാത്രമല്ല, കാര്‍ഷികരംഗം തകര്‍ച്ചയെ നേരിടുകയാണ് ചെയ്തത്. പിന്നെ എന്തിനാണ് വഴിപാട് പോലെ ഈ മേഖലക്ക് നിര്‍ബന്ധമായും പണം നീക്കിവയ്ക്കുന്നത്? ആരുടെ താല്‍പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്? തങ്ങള്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് മേനിനടിക്കാനാണോ?

ദുരുപയോഗം ചെയ്യുന്ന
ഫണ്ടുകള്‍
പദ്ധതി രൂപീകരണ ഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഏറ്റവും വലിയ തലവേദന കാര്‍ഷികമേഖലയിലെ പദ്ധതികള്‍ കണ്ടെത്തുക എന്നതാണ്. എന്നാല്‍, കാര്‍ഷിക മേഖലയെ തന്നെ തകര്‍ക്കുന്ന പല പദ്ധതികളും ഉള്‍പ്പെടുത്തിയത് വിരോധാഭാസമായി കാണാന്‍ സാധിക്കും. ഉദാഹരണത്തിന്, നെല്‍കൃഷി ചെയ്യുന്ന വയലുകള്‍ക്ക് നടുവിലൂടെ ഫാം റോഡുകള്‍ നിര്‍മിക്കും. നെല്‍പാടങ്ങളിലേക്ക് വിത്തും വളവും ട്രാക്റ്ററുമൊക്കെ കൊണ്ടുപോകുന്നതിനും വിളവെടുത്ത നെല്ലുകളും മറ്റും പെട്ടെന്ന് എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ഫാം റോഡുകള്‍ പണിയുക. കൃഷിക്ക് നീക്കിവെച്ച 35 ശതമാനം ഫണ്ടില്‍ നിന്ന് നല്ലൊരു സംഖ്യ ഇതിനായി നീക്കിവയ്ക്കും. പാടത്തിന്റെ നടുവിലൂടെ റോഡ് വരുന്നതോടെ ഭൂമാഫിയകള്‍ റോഡിന്റെ ഇരു ഭാഗങ്ങളും മണ്ണിട്ട് നികത്തി വന്‍നിര്‍മിതികള്‍ വൈകാതെ അവിടങ്ങളില്‍ ഉയരും. വന്‍തുക കൈക്കുലി നല്‍കി അതെല്ലാം തരംമാറ്റിയെടുക്കും. എത്രയോ പാടശേഖരങ്ങളാണ് കൃഷിക്കുവേണ്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണിത ഫാം റോഡുകള്‍ വന്നതോടെ കൃഷി കുറ്റിയറ്റ് പോയത്!

കൃഷിക്കുവേണ്ടി ആവിഷ്‌കരിക്കുന്ന പല പദ്ധതികളുടെയും അവസ്ഥ ഏറെക്കുറെ ഇതുതന്നെയാണ്. കൃഷിക്ക് ആവശ്യമായ വ്യത്യസ്ത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ വാങ്ങുന്നതാണ് മറ്റൊരു തട്ടിപ്പ്. ഇത്തരം ഉപകരണങ്ങളുടെയും മെഷിനറികളുടെയും യന്ത്രങ്ങളുടെയും ശവപ്പറമ്പുകളാണ് ഇന്ന് പല പഞ്ചായത്ത്, കൃഷി ഓഫിസ് പരിസരങ്ങള്‍. വാങ്ങിയതിനുശേഷം ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത യന്ത്രങ്ങള്‍! ഇതിന്റെ ഗുണം കിട്ടിയത് യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അക്രഡിറ്റഡ് ഏജന്‍സികളെന്ന് പറയുന്ന തട്ടിക്കൂട്ട് കമ്പനികള്‍ക്കാണ്. ഇവര്‍ക്ക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് വന്‍തുകയാണ് കൈക്കൂലിയിനത്തില്‍ ഒഴുകുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് ഈ ഉപകരണങ്ങള്‍ വാങ്ങിക്കാന്‍ പദ്ധതികള്‍ വെപ്പിക്കും. ഇവരില്‍നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓഡിറ്റ് ഒബ്ജക്ഷനുണ്ടാവുകയില്ല എന്നതാണ് ഇവരെ ആശ്രയിക്കാന്‍ പ്രധാന കാരണം. ഇതിനുവേണ്ടി പദ്ധതി തയാറാക്കി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമെടുക്കുന്ന ജനപ്രതിനിധികള്‍ക്കും വന്‍തുക കമ്മിഷന്‍ കമ്പനികള്‍ മുന്‍കൂറായി നല്‍കും. സര്‍ക്കാരിന്റെ എത്ര കോടികളാണ് ഈ ഇനത്തില്‍ ഓരോ പഞ്ചായത്തിലും നശിപ്പിച്ചത്. ഇതില്‍ ആര്‍ക്കും ഒരു പരിഭവവുമില്ല.

സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിയിരുന്നത് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചല്ല. നേരത്തെ പറഞ്ഞ പോലെ ഈ മേഖലക്ക് നീക്കിവെച്ച ഫണ്ട് ചെലവാക്കുകയെന്ന മിനിമം ലക്ഷ്യമാണ് എല്ലാവര്‍ക്കുമുണ്ടായിരുന്നത്. നമ്മുടെ പദ്ധതി മാര്‍ഗരേഖയില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ കാര്‍ഷിക യന്ത്രങ്ങള്‍ പൂര്‍ണ സബ്‌സിഡിയോടുകൂടി തെരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. പലതും കടലാസ് സംഘങ്ങളായിരിക്കും. എന്നാല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള യഥാര്‍ഥ കര്‍ഷകര്‍ ധാരാളമുണ്ട്. അവര്‍ക്ക് പകുതി സബ്‌സിഡിയോടെ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ഫണ്ട് കൊടുക്കുകയാണെങ്കില്‍ അത് കര്‍ഷകന് ഗുണം ചെയ്യും. അവന്റെ സ്വന്തമായതുകൊണ്ട് ആവശ്യമായ റിപ്പയറിങ് വേണ്ട സമയങ്ങളില്‍ ചെയ്ത് സംരക്ഷിക്കും. ഇതാണ് പ്രായോഗികമായി ഇത്തരം ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള വഴി. പക്ഷേ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വ്യക്തികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിന് മാര്‍ഗരേഖയില്‍ വകുപ്പുകളില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള എല്ലാ പഴുതുകളും അടച്ച് സുതാര്യമായി മാര്‍ഗരേഖ പുതുക്കുകയാണെങ്കില്‍ പദ്ധതിപ്പണത്തിന്റെ പച്ചയായ ദുരുപയോഗം തടയാന്‍ സാധിക്കും. പക്ഷേ ആര് അതിന് മുന്‍ കൈയെടുക്കും എന്നതാണ് പ്രശ്‌നം.

കാര്‍ഷിക സര്‍വകലാശാല എന്ന വെള്ളാന
1972 മുതല്‍ തൃശൂര്‍ മണ്ണുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ രംഗത്തെ യൂനിവേഴ്‌സിറ്റിയാണ് കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി (KAU). നേരത്തെ മൃഗസംരക്ഷണവും ഫിഷറീസും ഈ യൂനിവേഴ്‌സിറ്റിക്ക് കീഴിലായിരുന്നു. 2011ല്‍ കേരള കാര്‍ഷിക സര്‍വകലാശാല മൂന്നായി വിഭജിക്കപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാല, ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റേഷന്‍. കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടെയൊക്കെ യു.ജി.സി സ്‌കെയിലുള്ള പ്രൊഫസര്‍മാരും റിസര്‍ച്ച് സ്‌കോളേഴ്‌സും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും ജോലി ചെയ്യുന്നു. ഇവരുടെയൊക്കെ ഗവേഷണ ഫലമായി ഉണ്ടാകുന്ന ഫലങ്ങള്‍ പലതും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ഒന്ന് മാത്രം പറയാം. തെങ്ങുകളില്‍ ഉണ്ടാകുന്ന മണ്ടരിരോഗം എങ്ങനെ വരുന്നു, അത് തടയാന്‍ എന്ത് ചെയ്യണം എന്ന ഒരു വിഷയത്തില്‍ ഗവേഷണം നടത്താന്‍ കോക്കനറ്റ് റിസര്‍ച്ച് വിങ്ങിനെ ചുമതലപ്പെടുത്തി. കോടികള്‍ ചെലവഴിച്ച് നടത്തിയ ഗവേഷണത്തില്‍ മണ്ടരി ബാധ തടയാന്‍ മണ്ടരി ബാധിച്ച തെങ്ങുകള്‍ മുറിച്ച് കളയുകയാണ് പരിഹാര മാര്‍ഗമായി ഗവേഷണം ചെയ്ത് കണ്ടെത്തിയത്!

1500 ഏക്കറില്‍ പരന്ന് കിടക്കുന്ന കാര്‍ഷിക സര്‍വകലാശാലയില്‍ 6000 ഓളം ജീവനക്കാരുണ്ട്. 5000 ത്തോളം പെന്‍ഷന്‍ കാരുമാണ് ഉള്ളത്. ഇവര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കുവാന്‍ 350 കോടിയോളം രൂപയാണ് വര്‍ഷംതോറും നോണ്‍ പ്ലാന്‍ ഫണ്ടില്‍ യൂനിവേഴ്‌സിറ്റിക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ ഏകദേശം 600 കോടിയോളം രൂപയും നല്‍കുന്നു. ഇങ്ങനെ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ കൊണ്ട് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും എന്ത് പ്രയോജനം ലഭിക്കുന്നു എന്നതാണ് നാം ഉയര്‍ത്തേണ്ട ചോദ്യം. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ സയിന്റിസ്റ്റുകളുടെ ഒരു യോഗത്തില്‍വച്ച് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ കലര്‍ന്ന് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. നമുക്ക് ഈ സര്‍വകലാശാലയും ഗവേഷണവും ഒക്കെ അങ്ങ് നിറുത്തിയാല്‍ കര്‍ഷകര്‍ക് എന്തെങ്കിലും നഷ്ടംവരുമോ? എല്ലാവരും അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ചിരിച്ചു എന്നതല്ലാതെ ഒരു മറുപടിയും ഉണ്ടായില്ല.

വര്‍ഷംതോറും കാര്‍ഷിക മേഖലക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്ന കോടികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകളാണ് ആവശ്യം. കൃഷി വകുപ്പിലും സര്‍വകലാശാലകളിലും ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് ഇവയില്‍ ഭൂരിഭാഗവും ചെലവഴിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago