കാപിക് എന്ന കീടനാശിനി കഷായത്തില്‍ കലര്‍ത്തി; ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി പൊലിസ്. ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എഡിജിപി എം.ആര് അജിത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാപിക് എന്ന കീടനാശിനിയാണ് കഷായത്തില്‍ കലര്‍ത്തി നല്‍കിയത്. ഗ്രീഷ്മ തന്നെയാണ് കഷായം ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.അന്ധവിശ്വാസ കൊലയെന്ന് പറയാനാവില്ലെന്നും എഡിജിപി പറഞ്ഞു.
ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണ്‍ അവിടെ വച്ച് തന്നെ ഛര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്ന് ഷാരോണ്‍ പോയി. ഷാരോണിന് എന്താണ് കൊടുത്തതെന്ന് സഹോദരന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഗ്രീഷ്മ ഒന്നും പറഞ്ഞില്ലെന്നും അജിത് കുമാര്‍ പറയുന്നു.
ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ജാതകദോഷ കഥ ഗ്രീഷ്മ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു. അന്ധവിശ്വാസം ഉള്‍പ്പെടെയുള്ള മറ്റുവശങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."