HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ദിലീപും സുഹൃത്തും കോടതിയില്‍ ഹാജരായി, കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും
backup
October 31 2022 | 10:10 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രം വായിച്ചുകേള്പ്പിക്കുന്നതിനായാണ് ഇരുവരും ഹാജരായത്.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു. തെളിവു മറച്ചുവെച്ചുവെന്നതാണ് ശരത്തിനെതിരായുള്ള കേസ്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.
ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നല്കിയ ഹരജികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."