ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു
ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു
ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്‌റാഈല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലിന്റെ കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ 770 പേര്‍ കൊല്ലപ്പെട്ടു.
ഇസ്‌റാഈലിലെ തീര നഗരമായ അഷ്‌കലോണില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇവിടെ വ്യോമാക്രണം നടത്താന്‍ പോവുകയാണെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. പ്രാദേശിക സമയം അഞ്ചു മണിക്കുള്ളില്‍ നഗരം ഒഴിയണം. ഗാസ മുനമ്പിലെ തങ്ങളുടെ ജനങ്ങളെ ആക്രമിക്കുന്ന ശത്രുവിന് മറുപടി നല്‍കാനായി അഷ്‌കലോണില്‍ ആക്രണം നടത്താന്‍ പോവുകയാണെന്ന് ഹമാസ് നേതാവ് അബു ഒബൈദ് ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. അഞ്ച് മണിയാണ് ഡെഡ് ലൈന്‍ നല്‍കിയിരിക്കുന്നതെന്നും ഒബൈദ് പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രണ്ട് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ധനമന്ത്രി ജവാസ് അബു ഷമ്മാല, സക്കറിയ അബു മാമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ അല്‍ റിമാല്‍ പ്രദേശം ഇസ്‌റാഈല്‍ നാമാവശേഷമാക്കി. 50 തവണ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായാണ് വിവരം. പ്രദേശത്തെ ഫഌറ്റുകളടക്കം നിലംപരിശാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. ആക്രമണം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള അല്‍ റിമാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."