HOME
DETAILS
MAL
ഗ്രീഷ്മ അണുനാശിനി കുടിച്ച സംഭവം; രണ്ട് വനിതാ പൊലിസുകാര്‍ക്ക് സസ്പെന്ഷന്
backup
October 31 2022 | 12:10 PM
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്ഷന് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് നടപടി.
സുമ, ഗ്രീഷ്മ എന്നീ വനിതാ പൊലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. റൂറല്‍ എസ്.പി ഡി ശില്പയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേ സമയം പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിനായി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."