മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിറന്നാളാശംസനേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. എഴുപത്തിയൊന്‍പതാം പിറന്നാളാണ് ഉമ്മന്‍ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്. നേരിട്ടെത്തി ആശംസയറിയിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
06.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മന്‍ചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധിപേര്‍ രാവിലെ മുതല്‍ തന്നെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. നടന് മമ്മൂട്ടി, നിര്‍മാതാക്കളായ ആന്റോ ജോസഫ് ജോര്‍ജ് എന്നിവര്‍ രാവിലെ ഗസ്റ്റ് ഹൗസിലെത്തി ആശംസയറിയിച്ചു.
പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."