ഷാരോണ്‍ വധക്കേസ്: തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേര്‍ത്തു
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേര്‍ത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസില്‍ മൂന്ന് പ്രതികളായി
അമ്മ അമ്മാവന് അതേപോലെ തന്നെ ബന്ധുവായ സ്ത്രീ ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിന്റ നീക്കങ്ങള്‍. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അടക്കം നിര്‍ണ്ണായകമായ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
തെളിവ് നശിപ്പിച്ചതിലടക്കം അമ്മയ്ക്കും അമ്മാവനും കൃത്യമായ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിരിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇവര്‍ മൂന്ന് പേരെയും മൂന്നിടത്ത് ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."