ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം പുറപ്പെട്ടു, വിമാനം കാത്ത് പതിനെണ്ണായിരത്തോളം പൗരന്മാർ
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം പുറപ്പെട്ടു, വിമാനം കാത്ത് പതിനെണ്ണായിരത്തോളം പൗരന്മാർ
ന്യൂഡൽഹി: ഹമാസ് - ഇസ്റാഈൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്റാഈലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള 'ഓപ്പറേഷൻ അജയ്' ഇന്ന് തുടങ്ങും. ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്റാഈലിലേക്ക് പുറപ്പെട്ടു. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യക്കാരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
പതിനെണ്ണായിരത്തോളം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്റാഈലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.
അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്റാഈലിലും,പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്റാഈലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചു.
ഇതിനിടെ, ഇസ്റാഈലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കേരളത്തിലേക്ക് തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."