വൈദ്യുതി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം 29ന്
കോറോം: വൈദ്യുതി സെക്ഷന്‍ ഓഫിസ് ഓഗസ്റ്റ് 29ന് വൈദ്യുതി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട, തവിഞ്ഞാല്‍ സെക്ഷനുകള്‍ വിഭജിച്ചാണ് പുതിയ സെക്ഷന്‍ രൂപീകരിച്ചിരിക്കുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം, നിരവില്‍പ്പുഴ, പക്രം ന്തളം, പാലേരി, മക്കിയാട്, ചുരുളി, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇരുമനത്തൂര്‍, കാരച്ചാല്‍, ചേരിയ മൂല എന്നീ പ്രദേശങ്ങള്‍ പുതിയ ഓഫിസിന് കീഴില്‍ വരും. 7608 ഉപഭോക്താക്കള്‍ ഉണ്ടാകും. 48 ട്രാന്‍സ്ഫോമറുകള്‍, 69. 2 കി.മീ.11 കെ.വി ലൈന്‍ 344 കി.മീ. ലോ ടെന്‍ഷന്‍ ലൈന്‍ എന്നിവ ഉള്‍പ്പെടും. നിലവില്‍ വെള്ളമുണ്ട സെക്ഷനില്‍ ബില്ലടക്കാന്‍ തൊണ്ടര്നാട്ടുകാര് 20 കീ .മീ. സഞ്ചരിക്കണമായിരുന്നു.
ഈ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്കും വൈദ്യുതി നന്നാക്കാന്‍ ജീവനക്കാരുടെ പ്രയാസങ്ങളും ഒരുപോലെ പരിഹരിക്കപ്പെടും. കോറോം സ്വദേശി കുന്നന് ജാഫര്‍ തന്റെ പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ഓഫിസ് നിര്‍മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു, വികസന കാര്യ ചെയര്മാന് വി.സി സലീം, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.എസ് അനില്‍കുമാര്‍, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ജി ബിനു, കെ.എ ഹിഷാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."