യമനിലെ സമാധാനം: ചര്‍ച്ച തുടരുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
റിയാദ്: യമനിലെ സമാധാന ചര്‍ച്ചകള്‍ പുതിയതലത്തില്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. 'നല്ലൊരു സുബോധമുള്ള സമീപനം' എന്ന ലേബലില്‍ പുതിയ സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കുമെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങളുടെ ലക്ഷ്യം ഐക്യ ഗവണ്‍മെന്റാണ്. സമഗ്രമായ ഒരു തീരുമാനത്തില്‍ ഉറച്ചുനിന്ന് രാഷ്ട്രീയമായും സുരക്ഷാപരമായുമുള്ള ഐക്യത്തിലൂന്നിയുള്ള സര്‍ക്കാരിനേയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
ഐക്യസര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമകരാറില്‍ യമനിലെ ഇറാന്‍ അനുകൂല ഹൂതി മലീഷികളുടെ പക്കലുള്ള അത്യാധുനിക ആയുധങ്ങളും മറ്റും മൂന്നാമതൊരു വിഭാഗത്തിലേയ്ക്ക് കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയാണ് ഏറെ പ്രാധാനം. ദൈര്‍ഘ്യമേറിയ നടപടികളാണെങ്കിലും ഇതിനൊരു അന്ത്യം വേണമെന്നും ഇരുവരും പറഞ്ഞു.
യമനിലെ ദുരിത പൂര്‍ണമായ ജനങ്ങളുടെ ജീവിതത്തിനു ആശ്വാസമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായ ഹസ്തം യമനിലേക്ക് നീളണമെന്നും ജോണ്‍ കെറി പറഞ്ഞു. 189 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മതിപ്പുള്ള സഹായഹസ്തം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യമനിലെ ദുരിതങ്ങള്‍ക്ക് കൂടുതല്‍ സഹായഹസ്തം നല്‍കിയ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സഊദി അറേബ്യയാണ്.
യമനിലും സിറിയയിലും നടക്കുന്ന രക്തരൂക്ഷിത പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കാണുന്നതിന് വന്‍ രാജ്യങ്ങളിലെ ഉന്നതരുമായും ജി.സി.സി അംഗരാജ്യ വിദേശ മന്ത്രിമാരുമായും വ്യാഴാഴ്ച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കൂടിക്കാഴ്ച്ച നടത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, ഉപകിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരും കെറിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
യമനിലെ യു.എന്‍ സമാധാന ദൂതനായ ഇസ്മായില്‍ ഉല്‍ദ് ശൈഖ് അഹമ്മദുമായും കെറി രാത്രിയോടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉന്നതാധികാര കക്ഷികളുടെ കൂടെ മിഡില്‍ഈസ്റ്റ്, ആഫ്രിക്ക മേഖലയുടെ ചുമതലയുള്ള ബ്രിട്ടീഷ് മന്ത്രി തോബിയാസ് എല്‍വുഡ് എന്നിവരും ജിദ്ദയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയിട്ടുണ്ട്. ജി.സി.സി മന്ത്രിമാര്‍ മേഖലയിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജി.സി.സി വക്താവ് അഹ്മദ് അല്‍ കബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."