ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം
ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം
കണ്ണൂര്‍: ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്ന് രാവിലെ ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. ഇന്നലെ ഉളിക്കല്‍ ലത്തീന്‍ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിന് തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്കൂളിലേക്ക് ആന പോയത്.
പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തില്‍ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലായിരുന്നു ജനങ്ങള്‍. എന്നാല്‍ അതിനിടയിലാണ് മരണവിവരം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."