ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനു നേരെ വധശ്രമം
പ്രേഗ്: ചെക് റിപ്പബ്ലിക് സന്ദര്‍ശനത്തിനിടേ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനു നേരെ നടന്ന വധശ്രമം പൊലിസ് പരാജയപ്പെടുത്തി. ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗില്‍ സന്ദര്‍ശനത്തിനിടെ മെര്‍ക്കലിന്റെ വാഹനവ്യൂഹത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും ഇയാളുടെ ഉദ്ദേശം വ്യക്തമല്ലെന്നും പൊലിസ് വക്താവ് ജോസഫ് ബോകാന്‍ പറഞ്ഞു. ആംഗെലാ മെര്‍ക്കല്‍ ചെക് പ്രധാനമന്ത്രി ബൊഹുസ്ലാവ് സൊബോട്കയുമായുള്ള സന്ദര്‍ശനത്തിനാണ് പ്രേഗിലെത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള മെര്‍ക്കലിന്റെ യാത്രക്കിടയിലാണ് വാഹനവ്യൂഹത്തിലേക്ക് സംശയാസ്പദ സാഹചര്യത്തില്‍ കറുത്ത മേഴ്‌സിഡസ് കാര്‍ കടന്നുവന്നത്. ജര്‍മന്‍ ചാന്‍സലര്‍ക്കൊപ്പമുണ്ടായിരുന്ന പൊലിസിന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ഡ്രൈവര്‍ ചാന്‍സലര്‍ക്ക് അടുത്തേക്കു നീങ്ങിയതോടെ പൊലിസ് വെടിവയ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടേ യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."