ഫലസ്തീന് ജനതക്ക് ഐക്യദാർഢ്യം: എല്ലാ ആഘോഷ പരിപാടികളും നിർത്തിവെച്ച് കുവൈത്ത്
ഫലസ്തീന് ജനതക്ക് ഐക്യദാർഢ്യം: എല്ലാ ആഘോഷ പരിപാടികളും നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഫലസ്തീന് ഐക്യദാർഢ്യവുമായി രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ ഉത്തരവിട്ട് കുവൈത്ത്. ഫലസ്തീൻ ജനതക്കും രക്തസാക്ഷികൾക്കുമുള്ള ഐക്യദാർഢ്യമായാണ് തീരുമാനം. വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗൺസിലിലാണ് തീരുമാനം.
ഫലസ്തീന് പിന്തുണ നൽകുന്ന കുവൈത്തിന്റെ സ്ഥിരം നിലപാടിന് അനുസരിച്ചാണ് തീരുമാനമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഇതിന്റെ ഭാഗമായി കുവൈത്തിൽ നടത്തിവന്നിരുന്നതും അടുത്ത ദിവസങ്ങളിൽ നടത്താനിരുന്നതുമായ മുഴുവൻ പരിപാടികളും റദ്ദാക്കി.
തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ അസോസിയേഷനുകൾ നടത്താനിരുന്ന എല്ലാ ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർ നടത്താനിരുന്ന സംഗീതം, നൃത്തം തുടങ്ങിയആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇസ്റാഈൽ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുന്ന ഫലസ്തീൻ ജനതക്കൊപ്പമാണ് കുവൈത്ത് എന്ന് മന്ത്രിസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങളും ഫലസ്തീൻ ജനതക്ക് നേരത്തെ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."