HOME
DETAILS

വാക്‌സിന്‍ ലഭ്യത: ഇനിയും എത്രനാള്‍ കാത്തിരിക്കണം?

  
backup
August 23 2021 | 21:08 PM

5665464563-2

 


പ്രൊഫ. കെ. അരവിന്ദാക്ഷന്‍


ഒരു കാര്യം സുവ്യക്തമാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തേതിലും ഒട്ടുംതന്നെ ആശ്വാസകരമല്ലാത്ത നിലയിലാണ് ഈ വര്‍ഷവും കൊവിഡിന്റെ ഗൗരവവും വ്യാപനവും. ഒരുപരിധിവരെ പ്രശ്‌നത്തിന്റെ ഗൗരവം ഏറിയ നിലയിലാണെന്ന് കരുതുന്നതായിരിക്കും കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള വിലയിരുത്തല്‍. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഉദ്ദേശം 15 ഇരട്ടിയോളമാണ് ഈ വര്‍ധന. മരണനിരക്കാണെങ്കില്‍ ഒമ്പത് ഇരട്ടി വര്‍ധനവും രേഖപ്പെടുത്തിയിരിക്കുന്നു. 2020ല്‍ കൊവിഡ് രോഗബാധിതര്‍ 2.5 മില്യനായിരുന്നത് ഈവര്‍ഷം 32 മില്യനിലെത്തിയിരിക്കുകയാണ്. മരണമാണെങ്കില്‍ 2021 ഓഗസ്റ്റ് 15 വരെ 49,000 ആയിരുന്നെങ്കില്‍ 2021 ഓഗസ്റ്റ് ഏഴിന് ഇതു 4,25,000 ആയി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം കൊവിഡ് മരണനിരക്കില്‍ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തില്‍ നാലാമതായിരുന്നത് ഇപ്പോള്‍ മൂന്നാമതെത്തിയിരിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇപ്പോള്‍ അമേരിക്കയും ബ്രസീലുമാണ്. മെക്‌സിക്കോ ആണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.


ഇനി, കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിമുഖീകരിച്ച് പറഞ്ഞത് ഓര്‍ത്തുനോക്കാം: 'എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, കൊറോണ വാക്‌സിന്‍ തയാറാകുമെന്നതിനെപ്പറ്റി ഓരോരുത്തര്‍ക്കും വലിയ ജിജ്ഞാസയുണ്ട്. എന്റെ നാട്ടുകാരെ ഞാന്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നത്, നമ്മുടെ ശാസ്ത്രജ്ഞന്മാരെല്ലാം മൂന്ന് വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്... ഇപ്പോള്‍ ഈ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിവിധ ഘട്ടങ്ങളിലാണു നടന്നുവരുന്നത്. ഞങ്ങള്‍ ഇവയുടെ നിര്‍മാണത്തിന് ഇതിനാവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ സമയപരിധിക്കകം തന്നെ വാക്‌സിനുകളുടെ ഉല്‍പാദനം പൂര്‍ത്തീകരിക്കുകയും അവയിലോരോന്നിന്റെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും'. മോദിയുടെ ഈ വാഗ്ദാനത്തിന് ഒരുവര്‍ഷം തികഞ്ഞപ്പോഴത്തെ രാജ്യത്തിലെ ജനതയുടെ അവസ്ഥയെന്താണെന്നോ? വാക്‌സിന്‍ ലഭ്യതയ്ക്ക് അര്‍ഹരായ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്കു മാത്രമാണ് ഇതിനകം അതിന്റെ ഗുണഫലം എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. അമേരിക്കയിലാണെങ്കില്‍ ഇത് അഞ്ചു ശതമാനവും ബ്രസീലില്‍ 20 ശതമാനവുമാണ്. 2021 അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ സാധ്യമാകണമെങ്കില്‍ പ്രതിദിനം 9 മില്യനിലേറെ വാക്‌സിനേഷനുകള്‍ ആവശ്യമായിവരും. ജൂലൈ മാസത്തിലെ കണക്ക് കാണിക്കുന്നത് പ്രതിദിന വാക്‌സിനേഷനുകള്‍ നാലു മില്യന്‍ മാത്രമാണെന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍, പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായി അവതരിപ്പിച്ചതല്ലാതെ കാര്യമായ വാഗ്ദാനങ്ങളൊന്നും ഇല്ലായിരുന്നു.


ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന യു.എസ് കമ്പനിയുടെ വാക്‌സിന്‍ നിര്‍മാണം പ്രത്യേക പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന് ഈ ഒറ്റഡോസ് വാക്‌സിനേഷന്റെ പ്രവര്‍ത്തന പ്രക്രിയക്ക് ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അംഗീകാരം ഇതിനകം ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഈ യു.എസ് ഔഷധകുത്തക കോര്‍പറേറ്റിന്റെ വാക്‌സിന് ഒരു ഡോസിന് 2,000 രൂപ എന്നത് ഉടനടി പ്രയോജനം ചെയ്യുക സമൂഹത്തിലെ സമ്പന്ന വിഭാഗത്തിനു മാത്രമായിരിക്കും. അതിന്റെ വിനിയോഗം ഏറ്റെടുക്കുക സ്വകാര്യ ആശുപത്രികളുമായിരിക്കും. ഇന്ത്യന്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് ഇതുകൊണ്ട് എന്തു ഗുണമാണുണ്ടാവുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. അതായത്, അര്‍ഹതയുള്ളവര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാകുമോ എന്നതു തന്നെയാണിത്. പ്രസംഗങ്ങളിലും ആഹ്വാനങ്ങളിലും പ്രൊ പുവര്‍ ചായ്‌വ് പ്രകടമാക്കിവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
വിദേശ വാക്‌സിനുകളുടെ വന്‍തോതിലുള്ള നിര്‍മാണവും വിനിയോഗവും പ്രോത്സാഹിപ്പിക്കപ്പെടുന്നൊരു നയസമീപനത്തിലേക്ക് മോദി സര്‍ക്കാര്‍ അതിവേഗം നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഏറെക്കാലം ആവര്‍ത്തിച്ചിരുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നുകൂടി പരിശോധിക്കപ്പെടേണ്ടതാണ്. 2020ലെ സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഒന്ന് ഓര്‍ത്തെടുക്കാം. '...നമുക്കിപ്പോള്‍ ഒരു പ്രതിജ്ഞയെടുക്കാം. നാം രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അടുത്തുവരുന്ന ഘട്ടത്തില്‍ നമുക്കെന്തുകൊണ്ട് പ്രാദേശിക ലക്ഷ്യത്തില്‍ ഊന്നിയുള്ളൊരു സമീപനം ആയിക്കൂടാ.' പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ട സമയത്ത് മോദി പറഞ്ഞതെന്തായിരുന്നുവെന്നോ? 'നമുക്കാവശ്യമുള്ള പലതും ഇറക്കുമതി ചെയ്യേണ്ടതുണ്ടെങ്കിലും ലോകത്തിന് ഇതൊന്നും നല്‍കാന്‍ കഴിയുന്നില്ല. നമ്മുടെ രാഷ്ട്രവും ഇവിടുത്തെ യുവാക്കളും സംരംഭകരും വ്യവസായവും ഈ വെല്ലുവിളി ഏറ്റെടുക്കണം'. ഇതിന് നമുക്ക് കഴിവില്ലാഞ്ഞിട്ടല്ല; സന്നദ്ധതയില്ല എന്നതാണു പ്രശ്‌നമെന്നും മോദി പറഞ്ഞുവച്ചു. ഉദാഹരണത്തിന് എന്‍-95 മാസ്‌ക്, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ നിര്‍മാണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗം തൃപ്തിപ്പെടുത്തുക മാത്രമല്ല, അവയുടെ കയറ്റുമതിയിലും നമുക്ക് വിജയിക്കാന്‍ സാധ്യമായിരിക്കുന്നു. അന്ന് പ്രധാനമന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു എന്ന് വ്യക്തമാണല്ലോ.


എന്നാല്‍, ഇന്നത്തെ അവസ്ഥയോ? സ്ഥിതിഗതികള്‍ അപ്പാടെ തകിടംമറിഞ്ഞിരിക്കുന്നു. പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം വന്നതോടെ ഇന്ത്യയ്ക്ക് മറ്റു ലോകരാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വരെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ രാജ്യത്ത് എത്തിക്കേണ്ടിവന്ന സാഹചര്യമുണ്ടായി. രോഗികളെ രക്ഷിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. യു.പിയിലെ ഡോ. കഫീല്‍ഖാന്മാരെ നമുക്കിന്ന് ഇന്ത്യയിലെവിടെയും കാണാന്‍ കഴിയുന്നില്ല. വാക്‌സിന്‍ ലഭ്യതയ്ക്കായി നയതന്ത്ര ബന്ധങ്ങളില്‍ മാറ്റംവരുത്താന്‍ നാം നിര്‍ബന്ധിതമായി. ചൈനയെ തുടര്‍ന്നും ശത്രുപക്ഷത്ത് നിര്‍ത്തുക എന്ന നയസമീപനം തികഞ്ഞ അബദ്ധമായി എന്നൊരു തിരിച്ചറിവുണ്ടാവുകയും ചെയ്തു. പ്രശ്‌നം ജനതയുടെ ജീവന്‍ രക്ഷിക്കുക എന്നതായി മാറുകയായിരുന്നല്ലോ. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെ സ്വാശ്രയത്വം എന്ന ആശയത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നു പറയുമ്പോള്‍ തന്നെ, ഇതിന് ഇപ്പോള്‍ അത്രയേറെ മുന്‍ഗണന നല്‍കേണ്ടതില്ലെന്ന് കരുതുന്നതാവും അഭികാമ്യവും ആശാസ്യവുമായിരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago