HOME
DETAILS
MAL
അപലപനീയം; നന്ദികേട്: എസ്.വൈ.എസ്
backup
August 24 2021 | 03:08 AM
കോഴിക്കോട്: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് എന്നിവരടക്കം ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ മലബാര്‍ കലാപത്തിന് നേതൃത്വം നല്കിയ 387 പേരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തീരുമാനം അത്യന്തം ഭീകരവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസ്താവിച്ചു ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതുന്നതിന് ഫാസിസ്റ്റ് നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രധാന നഗരങ്ങളുടെ മുസ്ലിം പേരുകള്‍ പോലും മാറ്റി മുസ്ലിം വിരുദ്ധ തീരുമാനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ഗവണ്മെന്റ് പോലും സ്വാതന്ത്ര്യസമരമായി അംഗീകരിച്ച 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരം നൂറ് വര്‍ഷം പിന്നിട്ട ശേഷമാണ് സ്വാതന്ത്ര്യസമര പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചോരചിന്തി മരിച്ച പതിനായിരങ്ങളെ തള്ളിപ്പറയുന്ന രാജ്യം സ്വാതന്ത്ര്യസമര പോരാളികളോട് തികഞ്ഞ നന്ദികേടാണ് കാണിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന ഈ നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തരമായി പിന്മാറണമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."