HOME
DETAILS
MAL
ലക്ഷദ്വീപില്‍ ബിരുദാനന്തര പഠന സൗകര്യം പുനഃസ്ഥാപിക്കണം: എസ്.കെ.എസ്.എസ്.എഫ്
backup
August 24 2021 | 03:08 AM
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ലക്ഷദ്വീപില്‍ പ്രവര്‍ത്തിച്ച് വരുന്ന കോളജുകളില്‍ നിന്നും വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെയും കാലിക്കറ്റ് സര്‍വകലാശാല അധികാരികളുടെയും സംയുക്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
പഠിക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ബിരുദാനന്തര കോഴ്‌സുകളായ എം കോം, എം.എസ് .സി, അക്ക്വ കള്‍ച്ചര്‍, എം.എസ്.സി മാത്‌സ്, എം.എ ഇംഗ്ലീഷ് , എം.എ അറബി തുടങ്ങിയവ നിര്‍ത്തലാക്കുന്നത്.ഇതിനു പകരം മറ്റു ബിരുദ കോഴ്‌സുകള്‍ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.
ലക്ഷദ്വീപ് ഭരണ കൂടത്തോടൊപ്പം ചേര്‍ന്ന് സംഘ് പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള യൂനിവേഴ്‌സിറ്റി അധികാരികളുടെ അമിതാവേശം പ്രതിഷേധാര്‍ഹമാണ്. ദ്വീപ് സമൂഹങ്ങളിലെ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് നിലവിലെ കോഴ്‌സുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങുന്നതിനാവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപ്പാടം, ശഹീര്‍ പാപ്പിനിശ്ശെരി , ഡോ. ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഒ.പി.എം അശ്‌റഫ്, ബശീര്‍ അസ്അദി നമ്പ്രം, ഡോ. മജീദ് കൊടക്കാട്, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ അന്‍വരി പുറങ്ങള്‍, ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്‌ലിയാര്‍ ലക്ഷ ദ്വീപ് എന്നിവര്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."